lead അഞ്ച് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു പത്തനംതിട്ട: കൊല്ലത്തിന് പിന്നാലെ . കൊല്ലം ജില്ലയിൽ ഇതുവരെ 82 കേസുകളാണ് കണ്ടെത്തിയത്. പത്തനംതിട്ടയിൽ രണ്ടുദിവസം മുമ്പുവരെ അഞ്ച് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. പത്തനംതിട്ട കൂടാതെ ആലപ്പുഴ ജില്ലയിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് രോഗമായ തക്കാളിപ്പനി അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. കൈവെള്ളയിലും കാൽവെള്ളയിലും പൃഷ്ഠഭാഗത്തും വായക്കുള്ളിലും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന ലക്ഷണം. കടുത്ത പനിയും അസഹ്യമായ വേദനയും ഉണ്ടാകും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് കുളിപ്പിക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം നൽകണം. ദേഹത്തുവരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റ് കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്. കുട്ടികളെ ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം. രോഗബാധിതരായ കുട്ടികളെ അംഗൻവാടികളിലും സ്‌കൂളുകളിലും വിടരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.