എന്റെ കേരളം മേളയില്‍ അഞ്ചു ദിവസത്തിനുള്ളിൽ 26 ലക്ഷത്തി‍െൻറ ക്രയവിക്രയം

എന്റെ കേരളം മേളയില്‍ അഞ്ചു ദിവസത്തിനുള്ളിൽ 26 ലക്ഷത്തി‍ൻെറ ക്രയവിക്രയം പത്തനംതിട്ട: സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന 'എ‍ൻെറ കേരളം' പ്രദര്‍ശന വിപണന മേളയില്‍ അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ വിറ്റുവരവ് 26,20,581 രൂപ. 5,000ത്തോളം പേര്‍ ഇവിടെനിന്നും വിവിധ സേവനങ്ങള്‍ നേടുകയും ചെയ്തു. കുടുംബശ്രീക്ക് മാത്രം 12 ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ലഭിച്ചു. ഇതില്‍ 6,74,510 രൂപ ഭക്ഷണ സ്റ്റാളുകളില്‍നിന്ന്​ മാത്രം ലഭിച്ചതാണ്. മേള ഇന്ന്​ അവസാനി​ക്കുമ്പോൾ കണക്ക് 10 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് യൂനിറ്റുകളാണ് ഫുഡ്‌കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുടെ വാണിജ്യ സ്റ്റാളുകളിലും വിറ്റുവരവ് അഞ്ച് ലക്ഷം കടന്നു. 15 വരെ 5,21,977 രൂപയുടെ കച്ചവടമാണ് ഈ സ്റ്റാളുകളില്‍ നടന്നത്. ആകെ 15 സ്റ്റാളുകളാണ് കുടുംബശ്രീക്കുള്ളത്. അതില്‍ 55 സംരംഭകരെ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശന വസ്തുക്കള്‍ നിരത്തിയിട്ടുള്ളത്. മില്‍മക്ക്​ 1,70,000 രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ഹാന്‍ടെക്‌സിന് 20,000 രൂപയും വിറ്റുവരവുണ്ട്. കയര്‍ഫെഡിന് 15,000 രൂപയുടെയും വിൽപന ലഭിച്ചു. എം.എസ്.എം.ഇകളില്‍ 15 ലക്ഷത്തില്‍പരം രൂപയുടെ വിറ്റുവരവാണ് അഞ്ച് ദിവസത്തിനിടയില്‍ ലഭിച്ചത്. ഐ.ടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ള അക്ഷയ കേന്ദ്രത്തിലാണ് സേവനങ്ങള്‍ക്ക് ഏറെയും ആള്‍ക്കാര്‍ എത്തുന്നത്. ആധാര്‍, റേഷന്‍കാര്‍ഡ് സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നു. സൗജന്യ സിംകാര്‍ഡുമായി ബി.എസ്.എന്‍.എല്ലും സേവനത്തില്‍ മുന്നില്‍തന്നെയുണ്ട്. ഉപന്യാസ രചനയുടെ ഫലം പ്രഖ്യാപിച്ചു പത്തനംതിട്ട: 'എ‍ൻെറ കേരളം' മേളയുടെ ഭാഗമായി സാക്ഷരത മിഷ‍ൻെറ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍ക്ക് നടത്തിയ ജില്ല തല ഉപന്യാസ രചനയുടെ ഫലം പ്രഖ്യാപിച്ചു. പത്താംതരം തുല്യത വിഭാഗത്തില്‍ റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ രമാദേവി വി.ആര്‍ ഒന്നാം സ്ഥാനവും കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ അജിതകുമാരി രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്‍ഡറി തുല്യത വിഭാഗത്തില്‍ റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ ശ്രീദേവി സുരേഷ് ഒന്നാം സ്ഥാനവും കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ രാധാമണി എന്‍. രണ്ടാം സ്ഥാനവും നേടി. ജില്ലതല മത്സരത്തിന് മുന്നോടിയായി എല്ലാ പഠന കേന്ദ്രങ്ങളിലും ഉപന്യാസ രചന മത്സരങ്ങള്‍ നടത്തിയിരുന്നു. മേളയുടെ സമാപന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.