പത്തനംതിട്ട: ജില്ലയിൽ 330 പോക്സോ കേസുകൾ തീരുമാനമാകാതെ കിടക്കുന്നുവെന്ന് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗെനെേസഷൻ. ജീവനക്കാരുടെ കുറവാണ് കാരണം. പല കോടതികളിലും വിരമിച്ചവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ്. ഇതിൽ പോക്സോ കോടതിയിലാണ് ഒഴിവുകൾ കൂടുതലുള്ളത്. കെട്ടിക്കിടക്കുന്ന പോക്സോ കേസുകളിൽ 110 എണ്ണം സ്പെഷൽ കോടതിയിലെയും 220 എണ്ണം പ്രിൻസിപ്പൽ കോടതിയിലേയുമാണ്. മിക്ക ദിവസവും പോക്സോ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയിൽ ഒരു മാസം കുറഞ്ഞത് 20ഓളം കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗെനെേസഷൻ ജില്ല സമ്മേളനം 11ന് ശനിയാഴ്ച പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് സംസ്ഥാന വൈസ് പ്രസിഡൻറ്് പി.വി. ഹരിലാൽ ഉദ്ഘാടനം ചെയ്യും. ബാർ അസോസിേയഷൻ പ്രസിഡൻറ് സി.വി. ജ്യോതിരാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് ബെൻസൺ ജേക്കബ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഷിബുഖാൻ, സംസ്ഥാന ട്രഷറർ ഇ.എസ്. രാജീവ്, ജില്ല പ്രസിഡൻറ്് ബെൻസൺ ജേക്കബ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.