Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജീവനക്കാർ കുറവ്​...

ജീവനക്കാർ കുറവ്​ ജില്ലയിൽ തീർപ്പാകാതെ 330 പോക്​സോ കേസുകൾ

text_fields
bookmark_border
പത്തനംതിട്ട: ജില്ലയിൽ 330 പോക്​സോ കേസുകൾ തീരുമാനമാകാതെ കിടക്കുന്നുവെന്ന്​ ​കേരള സിവിൽ ജുഡീഷ്യൽ സ്​റ്റാഫ്​ ഓർഗ​െനെ​േസഷൻ. ജീവനക്കാരുടെ കുറവാണ്​ കാരണം. പല കോടതികളിലും വിരമിച്ചവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ്​. ഇതിൽ പോക്സോ​ കോടതിയിലാണ്​ ഒഴിവുകൾ കൂടുതലുള്ളത്​. കെട്ടിക്കിടക്കുന്ന പോക്​സോ കേസുകളിൽ 110 എണ്ണം സ്​പെഷൽ കോടതിയിലെയും 220 എണ്ണം പ്രിൻസിപ്പൽ കോടതിയി​ലേയുമാണ്​. മിക്ക ദിവസവും പോക്​സോ കേസുകൾ ജില്ലയിൽ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. ജില്ലയിൽ ഒരു മാസം കുറഞ്ഞത്​ 20ഓളം കേസുകൾ രജിസ്​റ്റർ ചെയ്യുന്നുണ്ട്​. കേരള സിവിൽ ജുഡീഷ്യൽ സ്​റ്റാഫ്​ ഓർഗ​െനെ​േസഷൻ ജില്ല സമ്മേളനം 11ന്​ ശനിയാഴ്​ച പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​്​ പി.വി. ഹരിലാൽ ഉദ്​ഘാടനം ചെയ്യും. ബാർ അസോസി​േയഷൻ പ്രസിഡൻറ്​ ​സി.വി. ജ്യോതിരാജ്​ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ്​ ബെൻസൺ ജേക്കബ്​ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഷിബുഖാൻ, സംസ്ഥാന ട്രഷറർ ഇ.എസ്​. രാജീവ്​, ജില്ല പ്രസിഡൻറ്​്​ ബെൻസൺ ജേക്കബ്​ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story