പത്തനംതിട്ട: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും 18 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് ലഭിച്ചു.
സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറികളായ പത്തനംതിട്ട, പള്ളിക്കല്‍, കല്ലേലി, റാന്നി അങ്ങാടി, വള്ളംകുളം, പന്തളം തെക്കേക്കര, കവിയൂര്‍, കൊറ്റനാട് ആയുര്‍വേദ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളായ പുതുശ്ശേരിമല, കോഴഞ്ചേരി, ആറന്മുള, നാരങ്ങാനം, ഇലന്തൂര്‍, കുറ്റപ്പുഴ, കുറ്റൂര്‍, പ്രമാടം, കുളനട, പന്തളം എന്നീ ഹോമിയോ സ്ഥാപനങ്ങളുമാണ് ജില്ലയില്‍ എന്‍.എ.ബി.എച്ച് അംഗീകാരം നേടിയത്. ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ആദ്യ പടിയാണ് അംഗീകാരം. രണ്ടാം ഘട്ടത്തില്‍ 13 സ്ഥാപനങ്ങളാണ് ജില്ലയില്‍ നിന്നും എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.