പത്തനംതിട്ട: കുമ്പഴ-വെട്ടൂർ റോഡിൽ മൂന്നു ബസുകൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു. 16 പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10.30ന് വെട്ടൂർ നെടുമനാൽ ഭാഗത്തായിരുന്നു അപകടം.
മുന്നിൽ പോയ കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെ പുറകെ വന്ന വേണാട് സ്വകാര്യ ബസിലും തൊട്ടുപുറകെ വന്ന തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിലും ഇടിക്കുകയായിരുന്നു.
മൂന്നു ബസുകളും ഒരേ ദിശയിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസ് പുനലൂരിനായിരുന്നു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. യാത്രക്കാരിൽ ചിലരുടെ കൈകൾക്ക് ഒടിവുണ്ട്.
തലക്ക് പരിക്കേറ്റവരുമുണ്ട്. ബസിെൻറ സീറ്റിന് മുൻവശത്തെ കമ്പിയിൽ ഇടിച്ചാണ് തലക്ക് പരിക്ക് പറ്റിയത്. പി.എം റോഡുപണി നടക്കുന്നതിനാൽ വാഹനങ്ങൾ കുമ്പഴ-വെട്ടൂർ റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നത്.
ഇതോടെ വലിയ വാഹന തിരക്കാണ് വെട്ടൂർ റോഡിൽ അനുഭവപ്പെടുന്നത്. ടിപ്പർ ലോറികളും ഇതുവഴി അമിത വേഗത്തിൽ പോകുന്നുണ്ട്. മിക്ക ദിവസവും ഈ റോഡിൽ ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.