ശബരിമല: മണ്ഡലകാലത്ത് സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത് 57,574 ഭക്തർ. സന്നിധാനം ഗവൺമെൻറ് ആശുപത്രിയെക്കൂടാതെ നിലക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്. ഹൃദ്രോഗ വിദഗ്ധരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
ഓപറേഷൻ തിയറ്റർ, ഇ.സി.ജി, എക്സ്-റേ സൗകര്യം, പാമ്പുവിഷ, പേവിഷ പ്രതിരോധത്തിനുൾപ്പെടെ എല്ലാവിധ മരുന്നുകളും സന്നിധാനം, പമ്പാ ആശുപത്രികളിൽ ലഭ്യമാണ്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് സന്നിധാനം ഗവ. ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ദിപിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.