പത്തനംതിട്ട: കോവിഡ് ബാധിതരും ക്വാറൻറീനിലുള്ളവരുമായവരിൽ ജില്ലയിൽ സ്പെഷല്‍ പോസ്റ്റല്‍ ബാലറ്റിന് അർഹരായവർ 6169. ഇവർക്ക് ബാലറ്റുകൾ അതത് റിട്ടേണിങ് ഓഫിസർമാർ പോസ്റ്റ് വഴി അയക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. വോട്ട് ചെയ്തശേഷം ബാലറ്റുകൾ റിട്ടേണിങ് ഓഫിസർമാർക്ക് എത്തിച്ചുനൽകുകയോ പോസ്റ്റ് വഴി അയക്കുകയോ ആകാം.
തിങ്കളാഴ്ച വൈകീട്ട് മൂന്നുവരെ ഉള്ളവരുടെ പട്ടികയിലാണ് 6169 പേർ ഉള്ളത്. ചൊവ്വാഴ്ച വൈകീട്ട് ആറുവരെ കോവിഡ് പോസിറ്റിവോ ക്വാറൻറീനിലോ ആകുന്നവരും പോസ്റ്റല്‍ ബാലറ്റിന് അർഹരാണ്. ഇവർക്ക് നേരിട്ട് ബൂത്തുകളിലെത്തി വോട്ടുചെയ്യാം. വൈകീട്ട് അഞ്ചിനുശേഷം ആറുവരെയാണ് ഇവരെ വോട്ടുചെയ്യാൻ അനുവദിക്കുക. ഇവർ പി.പി.ഇ കിറ്റ് ധരിച്ചാണ് ബൂത്തുകളിൽ എത്തേണ്ടത്.
പി.പി.ഇ കിറ്റ് ധരിച്ച ഉദ്യോഗസ്ഥർ സ്പെഷൽ വോട്ടിന് അർഹരായവരുടെ വസതികളിലെത്തി വോട്ട് രേഖപ്പെടുത്തി ബാലറ്റ് മടക്കി വാങ്ങാനാണ് തെരെഞ്ഞടുപ്പ് കമീഷൻ ആദ്യം തീരുമാനിച്ചിരുന്നത്. എണ്ണം കൂടുതലായതിനാൽ എല്ലാവരുടെയും അടുത്ത് നേരിട്ടെത്തി വോട്ട് ചെയ്യിക്കൽ സാധ്യമാകാതെ വന്നേതാടെയാണ് പോസ്റ്റ് വഴി ബാലറ്റ് അയച്ചുനൽകാൻ തീരുമാനമായത്.
വോട്ടർ പട്ടികയിലുള്ള വിലാസത്തിലേക്കാണ് പോസ്റ്റൽ ബാലറ്റ് അയക്കുക. പലരും പട്ടികയിലെ വിലാസത്തിലല്ല ഇപ്പോൾ താമസിക്കുന്നത്. പോസ്റ്റ്മാൻമാരെ സ്വാധീനിച്ച് ബാലറ്റുകൾ കരസ്ഥമാക്കുന്നവർക്ക് വോട്ടർമാരെ സ്വാധീനിച്ചോ അവരറിയാതെയോ വോട്ട് രേഖെപ്പടുത്തി മടക്കി അയക്കാമെന്ന വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.