കോന്നി: കോന്നി-തണ്ണിത്തോട് റോഡിലെ ഇലവുങ്കലിൽ കല്ലാറിൽ കാട്ടാനക്കൂട്ടമിറങ്ങി. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ആറ് കാട്ടാനകൾ കല്ലാറിൽ വെള്ളം കുടിക്കാൻ എത്തിയത്. വലിയ നാല് ആനകളും രണ്ട് കുട്ടിയാനകളും സംഘത്തിൽ ഉണ്ടായിരുന്നു. കല്ലാറിൽ 20 മിനിറ്റ് നേരം ചെലവഴിച്ചതിന് ശേഷമാണ് കാടുകയറിയത്.
കല്ലാറിൽ ഇറങ്ങിയതിന് ശേഷം റോഡ് മുറിച്ചുകടന്ന് വനത്തിലേക്ക് കടക്കാനായിരുന്നു ആനകളുടെ ശ്രമം എങ്കിലും യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ തിരികെ വനത്തിലേക്ക് പോകുകയായിരുന്നുവെന്ന് വനപാലകർ പറയുന്നു. കഴിഞ്ഞ ദിവസം മുണ്ടോൻമൂഴി പാലത്തിന് സമീപം മണ്ണീറയിലേക്ക് തിരിയുന്ന ഭാഗത്തും കാട്ടാനക്കൂട്ടം റോഡിൽ ഇറങ്ങിയിരുന്നു.
രാത്രിൽ റോഡിൽ ഇറങ്ങി നിൽക്കുന്ന ആനക്കൂട്ടത്തിന്റെ ചിത്രങ്ങൾ ആരോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വളവിൽ ഇറങ്ങിനിൽക്കുന്ന ആനകളുടെ സാന്നിധ്യം അപകടകരമാണ്. പലപ്പോഴും വാഹനങ്ങൾ അടുത്ത് എത്തിയതിന് ശേഷം മാത്രം ആയിരിക്കും ആനകളുടെ സാന്നിധ്യം അറിയാൻ കഴിയുന്നത്. വളവിൽ ശ്രദ്ധയോടുകൂടി വാഹനം ഓടിക്കണമെന്നും വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.