അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ള​കൊ​ടി​കാ​വി​ൽ അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ട സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

വളകൊടികാവിൽ കണ്ടത് കാട്ടുപൂച്ച

റാന്നി: അങ്ങാടി പഞ്ചായത്തിലെ വളകൊടികാവ് ഭാഗത്ത് കണ്ട അജ്ഞാത ജീവി കാട്ടുപൂച്ചയെന്ന് വനപാലകർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പുലിയെ പോലെയുള്ള ജീവിയെ വളകൊടികാവ് പുളിക്കകുഴിയിൽ സാലിയും മകൾ ഷൈനിയും കണ്ടത്. നായെക്കാൾ വലുപ്പമുള്ള ജീവിക്ക് നീളമുള്ള വാലാണുള്ളത്. സമീപത്തെ പുരയിടത്തിൽ നിൽക്കുകയായിരുന്ന ജീവിയെ കണ്ട് സാലി അയൽവാസിയെ വിളിച്ചപ്പോഴേക്കും അത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.

പിന്നീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാർ റാന്നി ഡി.എഫ്.ഒയെ വിവരമറിയിച്ചു. തുടർന്ന് ദ്രുതകർമ സേനയിൽനിന്നുള്ള വനപാലക സംഘം സെക്ഷൻ വനം വകുപ്പ് ഓഫിസർ രമേശിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതായ കാൽപാടുകൾ ഒന്നും കണ്ടില്ല.

തുടർന്ന് ചിത്രം സാലിയെയും മകളെയും കാണിച്ച് അജ്ഞാത ജീവി കാട്ടുപൂച്ചയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, വൈസ് പ്രസിഡന്‍റ് പി.എസ്. സതീഷ് കുമാർ, മെംബർ ഷൈനി മാത്യൂസ്, മുൻ പ്രസിഡന്റ് മേഴ്സി പാണ്ടിയത്ത് എന്നിവർ സംബന്ധിച്ചു.പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് കർശന നിർദേശം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജിയും വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാറും അറിയിച്ചു.

Tags:    
News Summary - A wild cat was seen in Valakodikavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.