പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ തോ​ട്ട​മ​ൺ എ​സ്.​ബി.​ഐ പ​ടി​ക്ക​ൽ വ്യാ​ഴാ​ഴ്ച​ ഉ​ണ്ടാ​യ വാ​ഹ​ന​പ​ക​ടം

മാമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ മാ​മു​ക്കി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച​യും വാ​ഹ​ന​പ​ക​ടം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.10 ഒ​ടെ മാ​മു​ക്ക് ജ​ങ്​​ഷ​നി​ലാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്.

അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് കാറിലിടിച്ച്​ യു​വാ​വി​നു പ​രി​ക്കേ​റ്റു. ത​ടി​യൂ​ർ സ്വ​ദേ​ശി മ​നീ​ഷ് (25)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാറിന്റെ മു​ൻ​വ​ശം ത​ക​ർ​ന്നു. വ്യാ​ഴാ​ഴ്ച തോ​ട്ട​മ​ൺ എ​സ്.​ബി.​ഐ പ​ടി​ക്ക​ലും വാ​ഹ​ന​പ​ക​ടമു​ണ്ടാ​യി ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്കി​ൽ ജീപ്പ്​ ത​ട്ടി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളാ​യ സ​ജു ജോ​ർ​ജ്, അ​മി​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ജീപ്പ്​ നി​ർ​ത്താ​തെ പോ​യി. ജീ​പ്പി​ന്റെ മു​ന്നി​ലേ​ക്ക് വീ​ണ അ​ജു​വി​നെ ഇ​രു​പ​ത്തി​യ​ഞ്ചു മീ​റ്റ​റോ​ളം വ​ലി​ച്ചു കൊ​ണ്ടു​പോ​യി.പി​ന്നാ​ലെ വ​ന്ന റാ​ന്നി ഡി.​വൈ.​എ​സ്.​പി​യു​ടെ ജീ​പ്പി​ൽ ഇ​വ​രെ റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - A young man was injured in a collision between a car and a bike in Maamuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.