പത്തനംതിട്ട: പഠന വൈകല്യമുള്ള 15 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സീതത്തോട്, ഗുരുനാഥൻ മണ്ണ്, മുണ്ടൻ പാറ , പേഴുംകാട്ടിൽ മോഹനനെ (57) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും 2 .50 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.
ഐ. പി .സി, പോക്സോ ആക്ട് കളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ ശിക്ഷ ഒടുക്കാതിരുന്നാൽ രണ്ടര വർഷം അധിക കഠിന തടവും അനുഭവിക്കണം. 2019 മുതലുള്ള കാലയളവിൽ പഠനവൈകല്യമുളള പെൺകുട്ടിയെ പ്രതി വിവിധ സമയങ്ങളിലായി പീഢിപ്പിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കേസ് രജിസ്റ്റർ ചെയ്ത ശേഷവും കോടതിയിൽ കേസ് വിസ്താരം നടന്ന വേളയിലും ഇരയെയും കുടുംബത്തെയും പറ്റി പ്രതി അപവാദ പ്രചരണം നടത്തിയത് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.