കോന്നി: ശരീരം തളർന്ന് കിടപ്പിലായ അച്ഛനെയും വാർധക്യത്തിലെത്തിയ അമ്മൂമ്മെയയും കണ്ണിലെ കൃഷ്ണമണിപോലെ പരിചരിച്ചിരുന്ന ഒമ്പതാം ക്ലാസുകാരൻ അഭിജിത്തിന് തുണയേകി അടൂർ മഹാത്മാ ജനസേവ കേന്ദ്രം. അഭിജിത്തിെൻറ അച്ഛനെയും വാർധക്യത്തിൽ എത്തിയ അമ്മൂമ്മയുടെയും സംരക്ഷണ ചുമതല അടൂർ മഹാത്മാ ജനസേവ കേന്ദ്രം ഏറ്റെടുത്തു. ഇലവുംതിട്ട കോട്ടൂർ പാറത്തടത്തിൽ ബി. സജിയുടെ (45) മകനാണ് അഭിജിത്ത്. പക്ഷാഘാതം വന്ന് ഒരുവശം തളർന്ന സജി അമ്മയുടെ സഹായത്തോടെയാണ് നടന്നത്. പിന്നീട് ശരീരത്തിെൻറ ഒരുഭാഗംകൂടി തളർന്ന് പൂർണമായി കിടപ്പിലായി.
ഇളകൊള്ളൂർ സെൻറ് ജോർജ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഭിജിത്തിനായിരുന്നു അച്ഛെൻറയും അമ്മൂമ്മയുെടയും പരിചരണ ചുമതല. ഇതിനിടെ, എന്തെങ്കിലും ജോലിക്ക് പോയാണ് അഭിജിത്ത് പണം കണ്ടെത്തിയിരുന്നത്. സ്വന്തമായി വീടില്ലാത്ത സജി അമ്മ കുഞ്ഞമ്മക്കും (85) അഭിജിത്തിനും ഒപ്പം വാടകവീടുകളിലാണ് വർഷങ്ങളായി താമസം. ഏഴ് വർഷം മുമ്പാണ് ഇവർ കോന്നിയിലെത്തുന്നത്. ഇളകൊള്ളൂരിലും പുളിമുക്കിലുമായി വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു. മൂന്നുമാസമായി പൂവൻപാറയിലെ വാടകവീട്ടിലാണ് താമസം.
വീട്ടുവാടക കൊടുക്കാനും കഴിഞ്ഞിരുന്നില്ല. പ്രദേശവാസികൾ പറഞ്ഞതറിഞ്ഞ് എ.ഐ.വൈ.എഫ് കോന്നി മണ്ഡലം കമ്മിറ്റി അംഗമായ ഷിജോ വകയാറിെൻറ നേതൃത്വത്തിൽ സജിെയയും കുഞ്ഞമ്മെയയും കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരാണ് ഇവർക്ക് ഭക്ഷണവും മറ്റും നൽകിയത്. ഇതിനിടെ, കോവിഡ് സ്ഥിരീകരിച്ച അഭിജിത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയെങ്കിലും എങ്ങോട്ടുപോകും എന്ന വ്യാകുലതക്കിടെയാണ് മഹാത്മാ ഇവരെ ഏറ്റെടുത്തത്. മഹാത്മാ ചെയർമാൻ രാജേഷ്, പ്രസിഡൻറ് പ്രിഷിൽഡ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗ്രേസ് മറിയം, ആർ.എം.ഒ അജയ്, നഴ്സിങ് അസിസ്റ്റൻറുമാരായ ശ്രീലത, ഫസീന, എ.ഐ.വൈ.എഫ് കോന്നി മണ്ഡലം കമ്മിറ്റി അംഗം ഷിജോ വകയാർ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.