അടൂർ: ഏനാത്ത് എം.ജി ജങ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു വയസുള്ള കുഞ്ഞുൾപ്പടെ ഒമ്പത് പേർക്ക് പരിക്ക്. ഇതിൽ ഒരു കാറിന് തീപിടിച്ചെങ്കിലും കാർ യാത്രികർ തന്നെ പെട്ടെന്ന് തീയണച്ചതിനാൽ മറ്റപകടങ്ങൾ ഒഴിവായി. കാർ യാത്രികരായ കോട്ടയം സ്വദേശികളായ ആബിദ (21), ഫാത്തിമ (48), സാദിക്ക് (27), അബ്ദുൽ സലാം (58), അബിതയുടെ ഒരു വയസുള്ള കുഞ്ഞ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. എതിർ ദിശയിൽ നിന്നുമെത്തിയ കാറിലെ യാത്രികരായ കന്യാകുമാരി സ്വദേശികളായ അഭിലാഷ് (24), രാജേഷ് (38), കൃഷ്ണകുമാർ (41), കോയമ്പത്തൂർ സ്വദേശി ദ്വാര നാഥ്(38) എന്നിവർക്കും നിസ്സാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.