അടൂർ: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയ അടൂരിലെ ഇരട്ടപ്പാലം നിർമാണവും നഗരസൗന്ദര്യവത്കരണവും യഥാസമയം പൂർത്തിയാകില്ല. നഗരത്തിലെ പൈപ്പിടൽ പൂർത്തിയാക്കാൻ ജല അതോറിറ്റി 100 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടതോടെയാണ് ഇരട്ടപ്പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ച് ടൗൺ റോഡ് ടാറിങ് വൈകുമെന്നത് തീർച്ചയായത്.
സർക്കാറിെൻറ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും മെല്ലെപ്പോക്കുമാണ് പാലങ്ങളുടെ പണി പൂർത്തീകരിക്കാനും നഗരസൗന്ദര്യവത്കരണ പദ്ധതി പെരുവഴിയിലാകാനും ഇടയാക്കിയത്. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് പൈപ്പിടൽ കണക്ഷൻ നൽകൽ എന്നിവക്ക് ജല അതോറിറ്റി 100 ദിവസ സമയം ചോദിച്ചത്. ഇതോടെ പാലം തുറന്നുകൊടുക്കാൻ കുറഞ്ഞത് അടുത്ത മാർച്ചുവരെ കാത്തിരിക്കേണ്ടിവരും. പൈപ്പിടൽ ഉൾെപ്പടെ പണിക്ക് ഒച്ചിഴയും വേഗമാണെന്ന് പൊതുവെ ആക്ഷേപമുണ്ട്. ടൗണിൽ പൈപ്പ് മൂടിയഭാഗം ശരിയായി നിരപ്പാക്കാത്തതിനാൽ ടൗൺ ഭാഗത്ത് ചളിവെള്ളം കെട്ടിക്കിടന്ന് ആകെ കുളമായി. ചളിവെള്ളം കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടായി.
ടൗണിലെ കടകൾക്ക് പുതിയ കണക്ഷൻ നൽകുന്ന പണികളാണ് ബാക്കി നിൽക്കുന്നത്. ഇവ പൂർത്തീകരിച്ച ശേഷം പൈപ്പിടാൻ ബാക്കിയുള്ള റോഡിെൻറ ഭാഗം ഉറപ്പിച്ച ശേഷമേ ദേശീയ നിലവാരത്തിൽ ടാറിങ് നടത്താൻ കഴിയൂ. ഇളക്കിയ റോഡിെൻറ ഭാഗം ടാറിങ് നടത്താൻ അഞ്ചരക്കോടി രൂപ പൊതുമരാമത്ത് വകുപ്പിന് നൽകിയതായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
വാട്ടർ അതൊറിറ്റി കെ.പി. റോഡിൽ ഹോളീ ക്രോസ് മുതൽ പാലത്തിെൻറ ഇരുവശവുമാണ് പൈപ്പ് മാറ്റിയത്. ഇട്ട പൈപ്പ് നാലുതവണ പൊട്ടുകയും ചെയ്തു. പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായെങ്കിൽ മാത്രമേ കരുവാറ്റ പള്ളി മുതൽ നെല്ലിമൂട്ടിപ്പടി വരെ റോഡ് ടാറിങ് നടത്താൻ കഴിയൂ. നിർമാണം പൂർത്തിയായ രണ്ടാമത്തെ പാലത്തിെൻറ അപ്രോച്ച് റോഡ് കടന്നുപോകുന്ന ഭാഗത്തെ ഇലക്ട്രിക് തൂൺ മാറ്റാനും നടപടിയില്ല.
ആദ്യം നിർമിച്ച പാലത്തിെൻറ അപ്രോച്ച് റോഡ് കടന്നുപോകുന്ന ഭാഗത്തെ മരങ്ങൾ മുറിച്ചുനീക്കാൻ പൊതുമരാമത്ത് സാമൂഹിക വനംവകുപ്പിെൻറ അനുമതിക്കായി അപേക്ഷ നൽകിയിരിക്കുകയാണ്. സെൻട്രൽ ജങ്ഷൻ മുതൽ നെല്ലിമൂട്ടിപ്പടി വരെയുള്ളിടത്തെ പാത കൈയേറ്റം ഒഴിപ്പിച്ചിട്ടുമില്ല. വലിയ തോടിന് കുറുകെ 25 മീറ്റർ നീളത്തിലും 7.5 മീറ്റർ രീതിയിലുമാണ് ഇരുപാലങ്ങൾ നിർമിച്ചത്. ഇതും ഓടകളുടെ നിർമാണം നഗരസൗന്ദര്യവത്കരണ പദ്ധതി സെൻട്രൽ ജങ്ഷനിലെ മൂന്ന് ഐലൻഡുകളും പാർക്കിങ് സൗകര്യവും ടൗൺ റോഡ് ടാറിങ്ങുമൊക്കെ നടത്തുന്നതിന് 11 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഫണ്ട് ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഇല്ലാത്തത് നിർമാണ പ്രവർത്തനങ്ങൾ മെല്ലെപ്പോകാൻ ഇടയാക്കിയതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.