കി​ണ​റ്റി​ൽ വീ​ണ മ​ധ്യ​വ​യ​സ്ക​യെ അ​ഗ്നി​ര​ക്ഷ​സേ​ന ക​ര​ക്കെ​ത്തി​ക്കു​ന്നു

കിണറ്റിൽ വീണ മധ്യവയസ്കയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി

അടൂർ: ഉപയോഗശൂന്യമായ കിണറ്റിൽ വീണ മധ്യവയസ്കയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പള്ളിക്കൽ പഞ്ചായത്ത് വാർഡ് 19 തെങ്ങമം കുരിക്കാട് ദീപു ഭവനിൽ വാസുദേവ കുറുപ്പി‍െൻറ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തെങ്ങമം അമരാവതിയിൽ രാജലക്ഷ്മി (57) വീണത്.

ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ.ജി. രവീന്ദ്രൻ, ഗ്രേഡ് സീനിയർ ഓഫിസർ സി. അഭിലാഷ് എന്നിവർ കിണറ്റിൽ ഇറങ്ങി മറ്റ് സേനാ അംഗങ്ങളുടെ സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

ഗ്രേഡ് എ.എസ്.ടി.ഒ രാമചന്ദ്രൻ, ഓഫിസർമാരായ രഞ്ജിത്, അജികുമാർ, സന്തോഷ്, ശ്രീജിത്, അജീഷ്, അനീഷ്, സുരേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

Tags:    
News Summary - aged lady who fell into the well was rescued by the fire brigade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.