അടൂര്‍: രാത്രിയിൽ തെരുവില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ വയോധിക ഉറ്റവരെ കാത്ത് അഗതി മന്ദിരത്തിൽ. പന്തളം തോട്ടക്കോണം വാലുതെക്കേതില്‍ പുരുഷോത്തമന് പിള്ളയുടെ ഭാര്യ ഭവാനിയമ്മയെ (77) അടൂര്‍ പൊലീസ് കഴിഞ്ഞ 21നാണ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. മൂന്ന് മക്കളുണ്ടെന്നും അടുത്ത ദിവസം അവരെത്തി കൂട്ടിക്കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചിരുന്നു.രണ്ടുദിവസം കഴിഞ്ഞിട്ടും ആരും എത്താത്ത സാഹചര്യത്തില്‍ പൊലീസ് നല്കിയ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും ആരും എത്തുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞയാഴ്ച മുടിയൂര്‍ക്കോണം തോട്ടക്കോണം ഭാഗത്ത് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പന്തളം നഗരസഭ കൗണ്‍സിലര്‍ കെ.ആർ. വിജയകുമാറിെൻറ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചതാണ് ഭവാനിയമ്മയെയും ഭര്‍ത്താവ് പുരുഷോത്തമന് പിള്ളയെയും എന്നറിഞ്ഞത്. പൊള്ളലേറ്റ പരിക്കുകളോടെ ക്യാമ്പിലെത്തിയ പുരുഷോത്തമന് പിള്ളയെ ക്യാമ്പിെൻറ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആശുപത്രിയിലാക്കിയതായി വാര്‍ത്ത വന്നിരുന്നു.
തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ഭവാനിയമ്മക്ക് വ്യക്തമായ ഓര്മ ഉണ്ടായിരുന്നില്ല. ഭര്‍ത്താവിനെ മകന് കൊണ്ടുപോയെന്നും ഭവാനിയമ്മ മകളുടെ വീട്ടിലെത്തിയെങ്കിലും തിരികെ അയച്ചെന്നുമൊക്കെയാണ് പറയുന്നത്. സ്വത്തുക്കളും പണവുമൊക്കെ മക്കള്‍ വീതം വാങ്ങിച്ചതാണെന്നും ആരും നോക്കാനില്ലാത്ത അവസ്ഥയിലാണ് തോട്ടക്കോണത്ത് അഞ്ച് സെൻറ് സ്ഥലംവാങ്ങി താമസിച്ചതെന്നും അതും മക്കള്‍ എഴുതിവാങ്ങിയതായും ഇവര്‍ പറയുന്നു.
ഓര്മ വന്നപ്പോള്‍ മുതല്‍ മക്കളുടെ വരവിനായി കാത്തിരിക്കുകയാണിവര്‍. ഭര്‍ത്താവ് പുരുഷോത്തമന്‍പിള്ള ഇപ്പോൾ എവിടെയാണെന്ന് ഇവര്‍ക്ക് അറിയില്ല.മാതാവിെൻറ സംരക്ഷണം ഏറ്റെടുക്കുവാന്‍ മക്കള്‍ തയാറാകാത്തപക്ഷം നിയമനടപടികളിലൂടെ പരിഹാരം തേടുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.