അടൂർ: വാഹന പരിശോധനയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ ഇരുചക്ര വാഹനം കണ്ടെത്തിയ വീട്ടിൽ വീണ്ടും വ്യാജ നമ്പറിൽ വാഹനം. ഒരേനമ്പറിൽ രണ്ട് ഇരുചക്രവാഹനങ്ങൾ പിടികൂടിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ രജിസ്ട്രേഷൻ നമ്പറിൽ ഒരു ബൈക്കുകൂടി കടമ്പനാട് ഭാഗത്തെ വീട്ടിൽനിന്ന് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. കേസിൽ കടമ്പനാട് കലതിവിള പുത്തൻവീട്ടിൽ അഖിലിനെ (30) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
നമ്പർ മറ്റൊരു ബൈക്കിേന്റതാണെന്ന് ബോധ്യപ്പെട്ടതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് പരിശോധനക്ക് നേതൃത്വം നൽകിയ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ആർ. മനോജ്, പി.കെ. അജയൻ എന്നിവർ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മറ്റൊരു ബൈക്കുകൂടി ഇത്തരത്തിൽ കണ്ടെത്തിയത്. ബൈക്ക് മറ്റാരോ തന്നതാണെന്നും രേഖകൾ കൈവശമില്ലെന്നുമാണ് ഇയാളുടെ മറുപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.