അടൂര്‍: കരിഞ്ചെള്ളുകൾക്കൊപ്പമാണ് ഇപ്പോൾ ജില്ലയിൽ മിക്കവരുെടയും ജീവിതം. ചെള്ളുകളുടെ ശല്യം മൂലം വീട്ടുകാരും ഓഫിസ് ജീവനക്കാരും പൊറുതിമുട്ടന്നു. റബര്‍ കൃഷി വ്യാപകമായ ജില്ലയിലെ പ്രദേശങ്ങളിലാണ് ചെള്ള് ശല്യം രൂക്ഷം.
മഴക്കാലമാകുന്നതോടെ ചെള്ളുകൾ വ്യാപകമാകുന്നത് പതിവാണെങ്കിലും ഇത്തവണ ഇവയുടെ ആക്രമണം ഇപ്പോഴെ തുടങ്ങി. ഓടിട്ട വീടുകളുടെ മച്ചും ഭിത്തികളും ചെള്ളുകള്‍ പൊതിയും. വാര്ക്കവീടുകളുടെ ഭിത്തിയിലും മച്ചിലും ഇവ ഇരുന്നാല്‍ കാണാന്‍ കഴിയും. വീടിനുള്ളില്‍ പാചകം ചെയ്തുവെക്കുന്ന ആഹാരത്തിലും ഇവ വീഴും. ആഹാരം സ്വസ്ഥമായി കഴിക്കാനും കഴിയില്ല. രാത്രി കിടക്കയില്‍ കുടുംബാംഗങ്ങളുടെ ചെവിയില്‍ ചെള്ള് കയറുന്ന സംഭവങ്ങളും ഉണ്ടാകുന്നു.
മണ്ണെണ്ണയും എറുമ്പുപൊടിയുമൊക്കെ ഇട്ടാലും പതിന്മടങ്ങായി ചെള്ളുകള്‍ വീണ്ടും വരും. അടൂര്‍ നഗരസഭയിലും കലഞ്ഞൂര്‍, ഏനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍, റാന്നി, കോന്നി, വടശ്ശേരിക്കര, ചിറ്റാര്‍, നാറാണംമൂഴി, റാന്നി-അങ്ങാടി, റാന്നി-പഴവങ്ങാടി, പെരുനാട്, വെച്ചൂച്ചിറ, കോട്ടാങ്ങല്‍, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട്, ഗ്രാമപഞ്ചായത്തുകളിലും റബര്‍ തോട്ടങ്ങളുള്ള പ്രദേശങ്ങളിലാണ് ചെള്ള് ഭീഷണിയായത്.
ഏനാദിമംഗലം ഇളമണ്ണൂര്‍ കിന്‍ഫ്ര ചെറുകിട വ്യവസായ-ഭക്ഷ്യസംസ്കരണ പാര്‍ക്കില്‍ കരിഞ്ചെള്ള് മൂലം കിന്‍ഫ്ര ഓഫിസിലും തിരുവിതാംകൂര്‍ കയര്‍ കോംപ്ലക്സിലും വിവിധ ഉൽപാദന യൂനിറ്റുകളിലും ജീവനക്കാര്‍ വലയുകയാണ്. പകല്‍ സമയങ്ങളിലും ചെള്ളുകള്‍ മച്ചുകളിലും ഭിത്തികളിലും നിറയെ ഇരിക്കുന്നു. ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണംപോലും കഴിക്കാനാവാത്ത സ്ഥിതിയാണിവിടെ. സ്കിന്നര്‍പുരം റബര്‍തോട്ടം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കിന്‍ഫ്ര പാര്‍ക്ക് സ്ഥാപിച്ചത്. ചുറ്റും ഇപ്പോഴും റബറാണ്. കൊടുമണ്‍ മഹാത്മ ജനസേവനകേന്ദ്രത്തിലും ഇതുതന്നെ സ്ഥിതി. അന്തേവാസികളും ജീവനക്കാരും ഇതുമൂലം നന്നേ ബുദ്ധിമുട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.