അടൂർ ബൈപ്പാസിൽ കഞ്ചാവ് ചെടി കണ്ടെത്തി

അടൂർ: എക്സൈസ് ഇൻറലിജൻസിന്‍റെ പരിശോധനയിൽ അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുട്പാത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലാണ് കണ്ടെത്തിയത്.

പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ മാത്യു ജോൺ, സി.ഇ.ഒമാരായ ബിനു വർഗീസ്, ബി.എൽ. ഗിരീഷ്, ഐ.ബി ഇൻസ്പെക്ടർ ശ്യാം കുമാർ, ഐ.ബി ഉദ്യോഗസ്ഥൻ സി.കെ. മനോജ് റെജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 

Tags:    
News Summary - Cannabis plant found in adoor bypass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.