അടൂർ: എം.സി റോഡിൽ തിരക്കുള്ള ഏനാത്ത് പാലം ജങ്ഷനിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടാകുംവിധം സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്വകാര്യബസിനെതിരെ വ്യാപക പരാതി.
രാവിലെ 8.15ന് കുണ്ടറക്ക് പോകേണ്ട ബസാണ് നേരത്തേതന്നെ ബസ് സ്റ്റോപ്പിൽ പാർക്ക് ചെയ്യുന്നത്. കഷ്ടിച്ച് രണ്ട് ചെറുവാഹനങ്ങൾ ഇടാൻ സ്ഥലമുള്ളയിടത്ത് ഒരു ഓർഡിനറി ബസ് കൂടി വന്നാൽ ദീർഘദൂര ബസുകൾ സ്റ്റോപ്പിൽ നിർത്താൻ കഴിയാതാകും. റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് വൻ അപകടത്തിന് വഴിതെളിക്കും. ചില ബസുകൾ നിർത്താതെയും പോകുന്നു. ഇതിനെതിരെ ശബ്ദിക്കുന്നവരോട് സ്വകാര്യബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതും പതിവുകാഴ്ചയാണ്. ഇതിനെതിരെ യാത്രക്കാർ ബന്ധപ്പെട്ട വകുപ്പുമേധാവികൾക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.