അടൂർ: ആന്ധ്ര പ്രദേശിൽ രണ്ടാം വർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയായ ഏനാദിമംഗലം മരുതിമൂട് കൃഷ്ണ കൃപയിൽ ഐശ്വര്യ രാജിന് വിദ്യാഭ്യാസ സഹായഹസ്തവുമായി സി.പി.എം. ഐശ്വര്യ രാജും അമ്മ ഗീതയും ഉൾപ്പെടുന്ന കുടുംബം മരുതിമൂട് പള്ളിക്ക് സമീപം കനാൽ പുറംപോക്കിലാണ് താമസം. കുഞ്ഞിലേ അച്ഛൻ ഉപേക്ഷിച്ചുപോയി. അമ്മ ജോലിക്ക് പോയാണ് കുടുംബം കഴിഞ്ഞു പോകുന്നത്. മകളുടെ വിദ്യാഭ്യാസ ചെലവും കണ്ടെത്തിയിരുന്നത് അങ്ങനെയാണ്.
ചൊവ്വാഴ്ച രണ്ടാം വർഷ അവസാന പരീക്ഷയാണ്. ഒരു ലക്ഷം രൂപ ഫീസ് തിങ്കളാഴ്ച അടച്ചെങ്കിൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയുകയുള്ളൂ. കെ.യു. ജനീഷ് കുമാർ എം.എൽ.എ യുടെ ഓഫിസിൽ എത്തി നേരിട്ടെത്തി ഗീത മകളുടെ വിഷയം അറിയിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശങ്കർ മാരൂരിന്റെ നേതൃത്വത്തിൽ ഒരു ദിവസം കൊണ്ട് ആവശ്യമായ തുക സുമനസ്സുകളിൽനിന്ന് സമാഹരിച്ചു.
സി.പി.എം ജില്ല സെക്രട്ടറിയും പി.ആർ.പി.സി ചെയർമാനുമായ കെ.പി. ഉദയഭാനു, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ആർ.ബി. രാജീവ് കുമാർ, പ്രഫ. കെ. മോഹൻ കുമാർ എന്നിവർ ചേർന്ന് ഐശ്വര്യയുടെ അമ്മ ഗീതക്ക് തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.