അടൂർ: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 21ന് രാവിലെ 8.30ന് പറക്കോട് പന്നിവിഴ റോഡിൽ ടി.ബി ജങ്ഷനിൽ നിന്ന വീട്ടമ്മയുടെ 62,000 രൂപ വിലവരുന്ന സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത കേസിലാണ് എറണാകുളം കണയന്നൂർ വടക്കേകോട്ടയിൽ കൊച്ചേരിൽ സുജിത്തിനെ (37)അറസ്റ്റ് ചെയ്തത്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്ന് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ജയിൽ മോചിതരായവരെയും കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കളമശ്ശേരി, കുന്നത്തുനാട്, കുറുപ്പംപടി, കിളിമാനൂർ, പത്തനംതിട്ട, ചങ്ങനാശ്ശേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി വാഹനമോഷണ കേസുകളിലും സ്ത്രീപീഡന കേസുകളുമടക്കം പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണ്.
2021 ഫെബ്രുവരിയിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹനമോഷണ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം നാലുമാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശപ്രകാരം അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിെൻറ മേൽനോട്ടത്തിൽ രൂപവവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ അടൂർ സി.ഐ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവിൽ െപാലീസ് ഓഫിസർ സൂരജ്, പത്തനംതിട്ട ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ ജോബിൻ ജോൺ, ശ്രീലാൽ, വിജേഷ്, ഷഫീഖ്, ഉമേഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.