അ​ടൂ​ർ വ​ൺ​വേ റോ​ഡ് തി​രി​യു​ന്നി​ട​ത്തെ വെ​ള്ള​ക്കെ​ട്ട്

കോടികൾ ചെലവിട്ടിട്ടും അടൂരിൽ വെള്ളക്കെട്ട്

അ​ടൂ​ർ: കോ​ടി​ക​ൾ ചെ​ല​വി​ട്ട് പാ​ല​വും അ​നു​ബ​ന്ധ​മാ​യി ക​ലു​ങ്കും ഓ​ട ന​വീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടും അ​ടൂ​രി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ല്ല.

മ​ഴ​യെ തു​ട​ർ​ന്ന് വ​ൺ​വേ റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്ത് പെ​ട്രോ​ൾ പ​മ്പി​ന് മു​ൻ​വ​ശ​ത്ത് പ്ര​ധാ​ന റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. റ​വ​ന്യൂ ട​വ​ർ പ​രി​സ​ര​ത്തു​നി​ന്ന്​ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്നി​ട​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ച​ളി​വെ​ള്ളം തെ​റി​ച്ച് യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് വീ​ഴു​ന്നു​ണ്ട്. ഇ​വി​ട​ത്തെ വെ​ള്ള​ക്കെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​യി. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ സ​മീ​പ​ത്തെ ക​ട​ക​ളി​ലും വെ​ള്ളം ക​യ​റു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ത്ത് അ​ടു​ത്തി​ടെ ഓ​ട ന​വീ​ക​ര​ണ​വും റോ​ഡ​രി​കി​ൽ ടൈ​ലു​ക​ൾ പാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​വി​ടെ​യും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

വ​ലി​യ തോ​തി​ലു​ള്ള വെ​ള്ള​ക്കെ​ട്ടു​മൂ​ലം കാ​ൽ​ന​ട​ക്കാ​ർ​ക്കു​പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി അ​ടു​ത്ത​ടു​ത്താ​യി റോ​ഡി​ന് കു​റു​കെ ര​ണ്ട് ക​ലു​ങ്കു​ക​ൾ പ​ണി​തി​രു​ന്നു. എ​ന്നാ​ൽ, നി​ർ​മാ​ണം ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞി​ല്ല. മ​ഴ​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കേ​ണ്ട ഓ​ട​ക​ളു​ടെ ശു​ചീ​ക​ര​ങ്ങ​ളും ന​ട​ന്നി​ട്ടി​ല്ല. മ​ണ്ണും മ​റ്റു മാ​ലി​ന്യ​വും ഓ​ട​യി​ൽ കി​ട​ക്കു​ന്ന​ത് വെ​ള്ളം ഒ​ഴു​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ അ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ പാ​ക്ക് ചെ​യ്ത് വ​രു​ന്ന ക​വ​റു​ക​ളും മ​റ്റും ഓ​ട​യി​ൽ ത​ള്ളു​ന്നു​ണ്ട് പ​ല​യി​ട​ത്തും ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ മാ​റ്റാ​നും ന​ട​പ​ടി​യി​ല്ല. ഇ​തോ​ടെ ഓ​ട​ക​ളി​ൽ​നി​ന്നു​ള്ള വെ​ള്ളം റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

Tags:    
News Summary - Despite the expenditure of crores, there is waterlogging in Adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.