അടൂർ: ഗാന്ധിഭവന് കുടുംബത്തിലെ ഷാലിമ മംഗല്യവതിയായി. പത്തനാപുരം പാതിരിക്കല്‍ നടുമുരുപ്പ് അജ്മല്‍ മന്‍സിലില്‍ നാസറിെൻറയും ഉമൈബ ബീവിയുടെയും മകന് എന്‍. അജ്മല്‍ ആയിരുന്നു വരന്.
തിങ്കളാഴ്ച ഉച്ചക്ക് 11.30നും 12നുമിടക്ക് ഇടത്തറ ജുമാ മസ്ജിദില്‍ നിക്കാഹും തുടര്‍ന്നുള്ള ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കള്‍ അനുസരിച്ച് ഇടവ മുസ്ലിം ജമാഅത്ത് ഇമാം ഹുസൈന് മൗലവിയുടെയും നടുമുരുത്ത് ജമാ അത്ത് ഇമാം അനസ് അല്‍ അനാമി മൗലവിയുടെയുംനേതൃത്വത്തില് നടന്നു. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തുളസി, വാര്‍ഡ് മെംബര്‍മാരായ മണി സോമന്, സലൂജ, പ്രിന്‍സി ജിജി, ബര്‍ക്കീസ് ബീഗം, തൗസിയ മുഹമ്മദ്, ഹര്‍ഷ, അനിത കുമാരി, ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് എന്നിവര്‍ സാന്നിധ്യമേകി.
തിരുവനന്തപുരം ഇടവ വെണ്‍കുളം സല്‍മ മന്‍സിലില്‍ സീനത്തിെൻറ മകളാണ് ഷാലിമ. സീനത്തിെൻറ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. എട്ടുവര്‍ഷം മുമ്പ് തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് സീനത്ത് കിടപ്പിലായതോടെ ഇവരെ സംരക്ഷിക്കാന്‍ ആരുമില്ലാതായി. ഷാലിമ 10ാം ക്ലാസ് വിജയിച്ച് ഫാഷന്‍ ഡിസൈനിങ് പഠിക്കുമ്പോഴാണ് സീനത്ത് കിടപ്പിലായത്.
2018 ഫെബ്രുവരി ഏഴിന് സീനത്തിെൻറയും ഷാലിമയുടെയും സംരക്ഷണം ഗാന്ധിഭവന് ഏറ്റെടുത്തത്. ഏറെ അവശനിലയിലായിരുന്ന സീനത്ത് വിടപറഞ്ഞതോടെ ഷാലിമക്ക് ഗാന്ധിഭവന് മാത്രമായി ആശ്രയം. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജെൻറയും ഭാര്യ പ്രസന്നയുടെയും മകളായി വളര്‍ന്ന ഷാലിമക്ക് മികച്ച പഠനസൗകര്യവും സംരക്ഷണവും ലഭിച്ചു.daughter Shalima got married
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.