അടൂര്‍: റീസര്‍വേയിലെ അപാകത മൂലം ഒരു കുടുംബം കിടപ്പാടമില്ലാതെ ദുരിതത്തില്‍. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പൂതങ്കര വെട്ടിപ്പുറത്ത് താമസക്കാരിയായ രമാദേവിയും കുടുംബവുമാണ് ആറര സെൻറ് വസ്തു ഉണ്ടായിട്ടും വീടുവെക്കാന്‍ കഴിയാതെ ഉഴലുന്നത്.
രമാദേവിയുടെ പിതാവ് ഗോപാലന്നായരില്നിന്ന് ലഭിച്ച വസ്തു പോക്കുവരവിന് ഏനാദിമംഗലം വില്ലേജ് ഓഫിസറെ സമീപിച്ചപ്പോള്‍ അടൂര്‍ താലൂക്ക് ഓഫിസില്‍ അപേക്ഷ നല്കാന് പറഞ്ഞു. ഇതിന്‍പ്രകാരം താലൂക്ക് ഹെഡ് സർവേയര്‍ 2020 ജനുവരി 31നും 2020 ഫെബ്രുവരി 21നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സര്‍വേ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അതിരുകള്‍ തിരിച്ച് കല്ലിട്ട് തര്‍ക്കമില്ല ഭൂമിയാണെന്ന് അറിയിച്ചെങ്കിലും ഇതുവരെയും തുടര്‍നടപടി ഉണ്ടായില്ലെന്ന് രമാദേവി 'മാധ്യമ'ത്തോട് പറഞ്ഞു. ഏതോ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റീസര്‍വേ മാപ്പില്‍ ഇവിടെ ഇങ്ങനെ ഭൂമി ഇല്ലെന്നാണ് പറയുന്നത്. ബ്ലോക്ക് 25 റീസര്‍വേ 202/37ലെ ഈ വസ്തുവിന് 1978വരെ ഗോപാലന്നായര് കരം അടച്ചിട്ടുണ്ട്. രമാദേവിക്ക് ലൈഫ് മിഷനില്‍ വീട് അനുവദിച്ചിട്ടും സ്ഥലം പോക്കുവരവ് ചെയ്ത് കിട്ടാത്തതിനാല്‍ അനുവദിച്ച വീട് നഷ്ടമാകുമെന്ന സ്ഥിതിയിലാണ്.
രമാദേവിയുടെ 10 സെൻറ് സ്ഥലവും വീടും മകളുടെ വിവാഹത്തിന് കടബാധ്യത തീര്‍ക്കാന്‍ വിറ്റിരുന്നു. സമീപം സേഹാദരെൻറ വീട്ടിലാണ് രമാദേവിയും (53) ഭര്‍ത്താവ് കൃഷ്ണപിള്ളയും (58) താമസിക്കുന്നത്.
ഹൃദ്രോഗം മൂലം കൃഷ്ണപിള്ളക്ക് ജോലിചെയ്യാന്‍ കഴിയില്ല. രമാദേവി തൊഴിലുറപ്പിന് പോയാണ് വീട് പുലര്‍ത്തുന്നത്. മകന് കോവിഡ് ലോക്ഡൗണിന് തൊട്ടുമുമ്പ് ദുബൈ അല്ഖൂസില് ജോലിക്ക് പോയെങ്കിലും അവിടെയെത്തിയ ഉടന്‍ കോവിഡ് വ്യാപനം മൂലം ജോലിക്കുകയറാന്‍ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.