അടൂർ: പഞ്ചമിയമ്മക്ക് ജനമൈത്രി പൊലീസ് തുണയായി. 25 വർഷം മുമ്പ് വിധവയായ പഞ്ചമിയമ്മക്ക് 85 വയസ്സുണ്ട്. നാരങ്ങാനം മലയിരിക്കുന്നതിൽ കുടുംബാംഗമായ ഇവരെ ബന്ധുക്കൾ ഒഴിവാക്കുകയും ഒരുവർഷമായി ഇളയ സഹോദരനായ മുട്ടത്തുകോണം തുണ്ടേൽ മുരിപ്പേൽ ഭാഗത്തെ കിഴക്കേ കാലായിൽ ചന്ദ്രെൻറ സംരക്ഷണയിലുമായിരുന്നു.
ഇവരുമായി പിണങ്ങിയതിനാൽ ഇനി നോക്കാൻ സാധ്യമല്ലായെന്ന് സഹോദരൻ പറഞ്ഞതായും ഇവർ എങ്ങോട്ടെന്നറിയാതെ ഇറങ്ങിപ്പോയതായും കമ്യൂണിറ്റി കൗൺസിലർ മനീഷ ഇലവുംതിട്ട ജനമൈത്രി പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് ബന്ധുക്കളുമായി ചർച്ചനടത്തി. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാനാവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല.
തുടർന്ന് സ്റ്റേഷൻ ഓഫിസർ എം.ആർ. സുരേഷിെൻറ നിർദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫിസർ എസ്. അൻവർ ഷാ അമ്മയെ ഏറ്റെടുത്തു. സന്നദ്ധപ്രവർത്തകൻ വൈ. എബി, കമ്യൂണിറ്റി കൗൺസിലർ മനീഷ, ജില്ല ജൻഡർ ഡി.പി.എം പി.ആർ. അനുപ എന്നിവർ ചേർന്ന് പഞ്ചമിയമ്മയെ സാന്ത്വനം ഓമല്ലൂർ അഗതി മന്ദിരത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.