അടൂർ: ലോകരക്തദാന ദിനത്തില്‍ രക്തദാതാക്കളുടെ പട്ടികയുമായി കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല-സാംസ്കാരിക കേന്ദ്രത്തിലെ ചെറുപ്പക്കാര്‍. അടൂര്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും വിവരങ്ങളാണ് ഡയറക്ടറിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എല്ലാ ഗ്രൂപ്പിലുംപെട്ട പരമാവധി ആളുകളെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ആവശ്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെട്ട് രക്തലഭ്യത ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ബ്രദേഴ്സ് ഭാരവാഹികള്‍ പറഞ്ഞു. ഒന്നരമാസത്തെ ശ്രമഫലമായി ഉണ്ടായ ഡോണര്‍ ഡയറക്ടറി രൂപവത്കരണത്തിന് പ്രദേശത്തെ നിരവധി സന്നദ്ധസംഘടന പ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തരുടെയും വ്യക്തികളുടെയും സഹായവും ലഭിച്ചിട്ടുണ്ട്. '
ജീവധാര' ഡയറക്ടറിയുടെ പ്രകാശനം ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായര്‍ക്ക് നല്കി നിര്‍വഹിച്ചു. ബ്രദേഴ്സ് പ്രസിഡൻറ് വിമല്‍ കൈതക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജയകുമാര്‍, നെഹ്റു യുവകേന്ദ്ര ജില്ല കോഓഡിനേറ്റര്‍ സന്ദീപ് കൃഷ്ണ, ബ്രദേഴ്സ് ട്രഷറര്‍ എസ്. വിമല്‍കുമാര്‍, ബി. അഭിമന്യു, അഭിരാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.