അടൂർ: കോവിഡ് കാലത്ത് നിർത്തിവെച്ച ഗ്രാമീണ മേഖലയിലേക്കുള്ള ബസ് സർവിസുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
കൂടുതൽ ബസുകളും ജീവനക്കാരെയും അനുവദിക്കാൻ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഷെഡ്യൂൾ കമ്മിറ്റി ചേർന്നിരുന്നു. മുമ്പ് ഉണ്ടായിരുന്ന ദളവ, പട്ടാഴി, കൈതപറമ്പ്- കൊട്ടാരക്കര എന്നീ സർവിസുകൾ മുൻഗണനക്രമത്തിൽ പുനഃസ്ഥാപിക്കാൻ അനുമതി നൽകി. തെങ്ങമം, ദേശക്കല്ലുംമൂട്- ഏനാത്ത്, ചായലോട്-പത്തനാപുരം-തേപ്പുപാറ തുടങ്ങിയ ഓർഡിനറി സർവിസുകൾ അനുമതി ലഭിക്കുന്ന മുറക്ക് പുനഃസ്ഥാപിക്കും.
അമൃത മെഡിക്കൽ കോളജ് - ഗുരുവായൂർ, കോട്ടയം-പാലാ-തൊടുപുഴ, നേര്യമംഗലം-മൂന്നാർ-ദേവികുളം, തിരുവനന്തപുരം പുതിയ ഫാസ്റ്റ് പാസഞ്ചർ സർവിസുകൾക്ക് ബസുകൾ ലഭിക്കുന്ന മുറക്കും ആരംഭിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. യാത്രാക്ലേശം അനുഭവപ്പെടുന്ന അന്തിച്ചിറ, ചെറുലയം -പെരുംപുളിക്കൽ, അടൂർ-കീരുകുഴി തുടങ്ങിയ ഭാഗത്തേക്കും സർവിസുകൾ നടത്തേണ്ടതുണ്ട്. ദീർഘദൂര സർവിസുകൾ നടത്താനാവശ്യമായ ബസുകളും ജീവനക്കാരെയും അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പുനൽകിയതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.