അടൂർ: വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിപ്പോയ വിദ്യാലയ മുറ്റത്ത് വീണ്ടും ഒന്നിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് കുടുംബശ്രീ നേതൃത്വത്തില്‍ ‘തിരികെ സ്കൂളില്‍’ കാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് പ്രവര്‍ത്തനം ആവിഷ്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം. ആദ്യം അസംബ്ലി, ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. 9.45ന് ക്ലാസുകള്‍ ആരംഭിക്കും.
സംഘശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യവിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച റിസോഴ്സ്പേഴ്സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്. ഉച്ചക്ക് മുമ്പ് 15 മിനിറ്റ് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക.
കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം.
സ്നാക്സ്, സ്കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാർഥിനികള്‍ തന്നെയാണ് കൊണ്ടുവരേണ്ടത്. താല്പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂനിഫോമും ധരിക്കാം. കുടുംബശ്രീ ത്രിതല സംഘടന സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്ക് അനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം ഇതിന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്ത് 11ാം വാർഡിൽ നടന്ന വഴി നടത്തം കുടുംബശ്രീ അംഗങ്ങളും എ.ഡി.എസ്, സി.ഡി.എസ് എന്നിവരും എ.ഡി സെക്രട്ടറി ഗിരിജ ജോർജ് കുട്ടി, സി.ഡി.എസ് അംഗം എൽസി സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.