അടൂര്‍: 430 ഗ്രാം തൂക്കമുണ്ടായിരുന്ന നവജാതശിശു 120 ദിവസ ചികിത്സയില്‍ ആരോഗ്യവതിയായെന്ന് ആശുപത്രി അധികൃതര്‍. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി നവജാതശിശു തീവ്രപരിപാലന യൂനിറ്റ് (എന്‍.ഐ.സി.യു) മേധാവി ഡോ. ബിനു ഗോവിന്ദിെൻറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് അപൂര്‍വനേട്ടത്തിന് കാരണക്കാരായത്. മാസം തികയാതെ പ്രസവിച്ചപ്പോള്‍ 430 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോ. ബിനു ഗോവിന്ദ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അടൂര്‍ തട്ടയില്‍ ഭഗവതിക്ക് പടിഞ്ഞാറ് വല്ലൂന്നി ബാലഭവനില്‍ അഭിഷേക് സി. നായരുടെ ഭാര്യ അമൃത 2021 ജനുവരി 12ന് 24 ആഴ്ച (അഞ്ചര മാസം) ഗര്‍ഭിണി ആയിരുന്നപ്പോഴാണ് കടിഞ്ഞൂല്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 'കിങ്ങിണി' എന്ന പൊന്നോമനയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിെൻറ ആഹ്ലാദത്തിലാണ് അമൃതയും സൈനികന്‍കൂടിയായ അഭിഷേകും.
തുടക്കത്തില്‍ 390 ഗ്രാം വരെ കുഞ്ഞിന് തൂക്കം കുറഞ്ഞിരുന്നു. 120 ദിവസത്തെ വിദഗ്ധ ചികിത്സക്കുശേഷമാണ് 1800 ഗ്രാമില്‍ എത്തിക്കാനായത്. അഞ്ചരമാസം പ്രായമായ കിങ്ങിണി ബുദ്ധിക്കും വളര്‍ച്ചക്കും ഒരു വൈകല്യവുമില്ലാതെ ആരോഗ്യവതിയായിരിക്കുെന്നന്നും ഡോ. ബിനു ഗോവിന്ദ് പറഞ്ഞു.
2018 നവംബറില്‍ 510 ഗ്രാം തൂക്കത്തില്‍ ജനിച്ച കരുനാഗപ്പള്ളി സ്വദേശി നഫീസത്തുല്‍ മിസ്രിയ ആയിരുന്നു ലൈഫ് ലൈനിലെ പരിചരണത്തില്‍ രക്ഷപ്പെട്ട ഏറ്റവും ഭാരം കുറഞ്ഞ കുട്ടി. ആ റെക്കോഡാണ് കിങ്ങിണി തിരുത്തിയത്.
ശിശുരോഗ വിദഗ്ധരായ ഡോ. ജൂഡി ബാബു തോമസ്, ഡോ. അരുണ്‍ കൃഷ്ണ, ഡോ. എ. സഹില്‍, ഡോ. നിയാസ് മുഹമ്മദ് എന്നിവരും ചികിത്സാ സംഘത്തിലുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ലൈഫ്ലൈന് മെഡിക്കല്‍ ഡയറക്ടര്‍ മാത്യൂസ് ജോണ്‍, സി.ഇ.ഒ ജോര്‍ജ് ചാക്കച്ചേരി, ഡോ. ജൂഡി ബാബു തോമസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.