അടൂര്‍: പോസ്റ്ററും ബാനറും കട്ടൗട്ടുമില്ല, ഉച്ചഭാഷിണിയിലൂടെ ശബ്ദഘോഷവുമില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ച് പരിസ്ഥിതി സൗഹൃദ പ്രചാരണവുമായി ബാബുജോണ്‍. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പുതുമല ഒന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബാബു ജോണിെൻറ പ്രചാരണത്തിന് വൈവിധ്യങ്ങളേറെയാണ്. നീട്ടി വളര്‍ത്തിയ നരച്ച താടിയും കാവി ഖാദി വസ്ത്രവും ധരിച്ച് ലാളിത്യത്തിെൻറ പ്രതിരൂപമായാണ് ബാബു ജോണിെൻറ വോട്ടുചോദിക്കല്. തെൻറ ചിത്രം വോട്ടര്‍മാരുടെ മനസ്സുകളിലാണെന്നും പോസ്റ്ററിെൻറയോ ബോര്ഡിെൻറയോ ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
എം.ജി സര്‍വകലാശാല ജീവനക്കാരനായിരുന്ന ബാബു ജോണ്‍ രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്. മുന്‍ മന്ത്രി എം.എ. ബേബിയുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ആദ്യകാല ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകനാണ്. ഗ്രന്ഥകാരന്, ഗവേഷകന്, ചിത്രകാരന്, ചലച്ചിത്ര നടന്, സംവിധായകന്, അടൂര്‍ പുസ്തകമേള, അടൂര്‍ ജനകീയ ചലച്ചിത്രമേള എന്നിവയുടെ മുഖ്യ സംഘാടകന്‍ എന്നിങ്ങനെ പ്രവർത്തിച്ചിരുന്നു. ഞവര, കട്ടമോടന്‍ ഉൾപ്പെടെ തനി നാടന്‍ നെല്‍കൃഷി ചെയ്യുന്ന മാതൃക ജൈവകര്ഷകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.