അടൂർ: അന്താരാഷ്്ട്ര ഭിന്നശേഷി ദിനാഘോഷ ഭാഗമായി ജില്ല സാമൂഹിക നീതി വകുപ്പ് നടത്തിയ ഉണർവ് 2021 - 'തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ' വിഷയത്തെ ആസ്പദമാക്കി നിർമിച്ച ഹ്രസ്വചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ച സന്തോഷത്തിലാണ് പള്ളിക്കൽ ബഡ്സ് റീഹാബിലിറ്റേഷൻ സെൻററിലെ കുട്ടികൾ. ഇവർ അഭിനയിച്ച 'ഒപ്പം' എന്ന ഹ്രസ്വചിത്രത്തിനാണ് കലക്ടർ ദിവ്യ എസ്. അയ്യർ പുരസ്കാരം നൽകിയത്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ എന്തെങ്കിലും പ്രത്യേകതയുണ്ട്. അതുപോലെതന്നെ ബലഹീനതകളും കാണും.
പ്രത്യേക കഴിവുള്ളവരിലെ ബലഹീനതകൾ കണ്ടെത്തി പകരം അവരുടെ കഴിവുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സമൂഹമെന്ന നിലയിൽ നാം സഹായിക്കണം. അതുവഴി അവർക്ക് നമ്മളെപ്പോലെ ജീവിതം ആസ്വദിക്കാൻ കഴിയും. ഈ സന്ദേശമാണ് 'ഒപ്പം' എന്ന ഷോർട്ട് ഫിലിമിൽ കാണിക്കുന്നത്. കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വിദ്യാർഥികളായ കാർത്തിക, ചന്ദ്രഭാനു, കൃഷ്ണകുമാരി, രാഹുൽ, ബഡ്സ് സ്കൂൾ അധ്യാപിക സുമ രാമകൃഷ്ണൻ, ഹെൽപർ രവിത എന്നിവരാണ്. അധ്യാപിക ഷീജ ബീഗമാണ് ചിത്രത്തിെൻറ കഥ, തിരക്കഥ, സംവിധാനം, ശബ്്ദം നൽകൽ എന്നിവ നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.