അടൂർ: കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് ടിക്കറ്റിതര വരുമാനം നേടുന്ന പദ്ധതികൾ നടപ്പാക്കുന്നതിെൻറ ഭാഗമായി അടൂർ ബസ് സ്റ്റാൻഡിൽ ഉപയോഗിക്കാതെ കിടന്ന സ്ഥലത്ത് (ഇല്ലത്തുകാവ് ക്ഷേത്രത്തിനു മുൻവശം) ശനിയാഴ്ച പണം നൽകിയുള്ള വാഹന പാർക്കിങ് പദ്ധതി ആരംഭിക്കും.
ദീർഘദൂര -സ്ഥിരം യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. മിതമായ നിരക്കിൽ 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനത്തോടെയാണ് പ്രവർത്തിക്കുന്നത്. കെ.എസ്.ആർ.ടി.സി അടൂർ യൂനിറ്റിെൻറ പ്രധാന പ്രവേശന കവാടം കൂടാതെ ബൈപാസിൽനിന്നും എം.സി റോഡിൽനിന്നും വരുന്നവർക്ക് കോ ഓപറേറ്റിവ് കോളജ്, സെൻറ് മേരീസ് സ്കൂൾ-ഇല്ലത്തുകാവ് ക്ഷേത്രം പാതകളിലൂടെ വന്ന് പാർക്കിങ് ഗ്രൗണ്ടിൽ പ്രവേശിക്കാം.
ഇരുചക്രവാഹനങ്ങൾക്ക് 12 മണിക്കൂറിന് 10 രൂപയും 24 മണിക്കൂറിന് 20 രൂപയും ഒരു മാസത്തേക്ക് 400 രൂപയുമാണ് ഫീസ്. നാലു ചക്രവാഹനങ്ങൾക്ക് ആറ്, 12, 24, മണിക്കൂറിന് യഥാക്രമം 25, 40, 50 രൂപയും ഒരുമാസത്തേക്ക് 750 രൂപയും ഫീസ് ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.