അടൂർ: നഗരസഭ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി സി.പി.എമ്മിൽ തർക്കം. സി.പി.എം നേതാവ് എസ്. ഷാജഹാൻ രണ്ടാം ഘട്ടത്തിൽ അധ്യക്ഷനാകുമെന്ന് 2020ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിനെ തുടർന്ന് ധാരണയുണ്ടായിരുന്നു. എന്നാൽ, ഇതിനെതിരെ ഒരു വിഭാഗം സി.പി.എം നേതാക്കളും പ്രവർത്തകരുമാണ് പ്രതിഷേധം ഉയർത്തിയത്.
വ്യാജരേഖ ചമച്ച കേസുകളിലും വിജിലൻസ് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും ആരോപണവിധേയനായ കൗൺസിലർ ഷാജഹാനെ നഗരസഭ അധ്യക്ഷനാക്കാനുള്ള സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവിെൻറ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. നഗരസഭയിൽ രണ്ടര വർഷം വീതം ചെയർമാൻ സ്ഥാനം പങ്കിടുന്നതാണ് എൽ.ഡി.എഫിലെ മുൻ ധാരണ. ആദ്യ രണ്ടര വർഷം സി.പി.ഐയിലെ ഡി. സജിയാണ് അധ്യക്ഷനായത്.
ഇനിയുള്ള രണ്ടര വർഷം സി.പി.എമ്മിനാണ് സ്ഥാനം. ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കെ. മഹേഷ് കുമാർ എന്നിവരെയാണ് മറുവിഭാഗം അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിക്കുന്നത്.
വിവാദ പശ്ചാത്തലമുള്ള ഷാജഹാനെ നിയമിക്കാൻ കഴിയില്ലെന്ന് അവർ വാദിക്കുന്നു. ഷാജഹാനെ ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തി കാണിക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും പറയുന്നു. എതിർപ്പ് ശക്തമായാൽ ദിവ്യ റെജി മുഹമ്മദിനോ മഹേഷ് കുമാറിനോ ആകും അധ്യക്ഷ സ്ഥാനം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.