കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്

അടൂർ: സംസ്ഥാനപാതയിൽ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ വിഷ്ണുവിനെ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം- പത്തനാപുരം സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാവിലെ 7.10നാണ് സംഭവം.

മരുതിമൂട് സെൻ്റ് ജോർജ് കോൺവെൻ്റിൻ്റെ എതിർവശത്തെ ഉപറോഡിൽ നിന്ന് സംസ്ഥാന പാതയിലേക്കിറങ്ങി വന്ന കാട്ടുപന്നി അടൂരിലേക്ക് വരികയായിരുന്ന വിഷ്ണുവിൻ്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാട്ടുപന്നി പിന്നീട് ചത്തു. കോന്നി റെയിഞ്ച് സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.സതീഷ് കുമാർ, ലിജമാത്യു, സാം വാഴോട് എന്നിവരും സ്ഥലത്തെത്തിയിരുന്നു. കോന്നി വെറ്ററിനറി ആശുപത്രി ഡോ.ശ്യാംചന്ദ് കാട്ടുപന്നിയെ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. 

Tags:    
News Summary - Scooter passenger injured after being hit by a wild boar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.