അടൂർ: കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിെൻറ അവഗണനയിലും അവഹേളനത്തിലും പ്രതിഷേധിച്ച് പദവികൾ രാജിവെച്ചതായി സേവാദൾ അടൂർ നിയോജക മണ്ഡലം പ്രസിഡൻറ് മേലൂട് അഭിലാഷ്.
2016 മുതൽ ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ്, താലൂക്ക് മോട്ടോർ വർക്കേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി ചുമതലകളിലും പ്രവർത്തിക്കുന്നു.
ഈ സ്ഥാനങ്ങളും രാജിവെച്ചു. താഴെത്തട്ടിലുള്ള പ്രവർത്തകരുമായും പൊതുജനങ്ങളുമായും ഒരു ബന്ധവുമില്ലാത്ത അഴിമതിക്കാരുടെ കൂട്ടായ്മയായി അടൂരിലെ കോൺഗ്രസ് നേതൃത്വം അധഃപതിെച്ചന്ന് അഭിലാഷ് ആരോപിച്ചു.
പാർട്ടിയും സ്ഥാനമാനങ്ങളും എല്ലാം ഒരു വിഭാഗത്തിേൻറത് മാത്രമായി നിലനിർത്താനുള്ള വ്യഗ്രതയാണ് നേതൃത്വത്തിന്. സംഘടനാപരമായ അടിത്തറകൊണ്ട് അടൂരിലെ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായി അടൂരിലെ നേതൃത്വം മാറ്റിയെടുെത്തന്നും അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.