അടൂർ: ഭൂമിയുടെ വിസ്തീർണം കണക്കാക്കാനും അതനുസരിച്ചു ഉപപ്ലോട്ടുകളായി വിഭജിക്കാനും ഉപഭോക്താവിനെ സഹായിക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിച്ച് അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥികൾ.
അവസാനവർഷ പ്രോജക്ടിന്റെ ഭാഗമായാണ് ജൂഡിൻ ജോസ്, അഞ്ചു സജി, റിസാന ഷാജഹാൻ എന്നീ വിദ്യാർഥികൾ ഇത് നിർമിച്ചത്. നിലവിൽ സർവേ പ്രവർത്തനങ്ങളിൽ ഭൂമി അളക്കാൻ സർവേയർ വ്യത്യസ്ത ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, പുതിയ സാങ്കേതികവിദ്യ പ്രകാരം ഭൂമി സർവേയിൽ ഉൾപ്പെട്ട സങ്കീർണതകൾ മനസ്സിലാക്കിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രംകൊണ്ട് അൾട്രാസോണിക് സെൻസറിന്റെ സഹായത്തോടെയാണ് ഭൂമിയുടെ വിസ്തീർണം അളക്കുന്നത്. കാമറ ഘടിപ്പിച്ച യന്ത്രത്തിന്റെ സഹായത്തോടെ മുന്നിലുള്ള വസ്തുക്കൾ നിരീക്ഷിക്കാൻ സാധിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി സുജ പൗലോസിന്റെയും അസി. പ്രഫസർ നിഷ എം.ശശിയുടെയും മേൽനോട്ടത്തിലാണ് പ്രോജക്ട് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.