അടൂർ: പൂതങ്കര ജി.പി.എം.യു.പി സ്കൂളിൽ ഡോക്ടേഴ്സ് ദിനത്തിൽ അധ്യാപകരും കുട്ടികളും ഡോക്ടർമാരായി വേഷം അണിഞ്ഞു. കുട്ടിനഴ്സുമാരും അറ്റൻഡർമാരും സഹായഹസ്തമേകി. ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങൾ അഭിനയിച്ചാണ് ഡോക്ടർമാരോടുള്ള ആദരം പ്രകടിപ്പിച്ചത്.
ഡോക്ടർ കുടുംബത്തിലെ അംഗം കൂടിയായ സ്കൂൾ പ്രഥമാധ്യാപിക ആർ. രാജലക്ഷ്മി ഡോക്ടറിന്റെ വേഷം അണിഞ്ഞെത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്കുമുമ്പ് മുടങ്ങിപ്പോയ തന്റെ ഡോക്ടർ പഠനത്തിന്റെ ഓർമകൾ അവർ വിദ്യാർഥികളുമായി പങ്കുവെച്ചു. ഡോ. ബി.സി. റോയിയുടെ ജന്മദിനത്തിന് ജീവചരിത്രക്കുറിപ്പ് വിദ്യാർഥി ജാനകി അവതരിപ്പിച്ചു.
ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ പരിചയപ്പെടാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ഡോക്ടർദിന പ്രമേയം സ്കൂൾ മെന്റർ ജി. രാജീവ് പരിചയപ്പെടുത്തി. അധ്യാപികമാരായ സുജ, അമ്പിളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.