അടൂർ: വേനൽ കടുത്തിട്ടും ഏറത്ത് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ കുടിവെള്ള വിതരണം നടത്താത്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം രാജിക്കൊരുങ്ങുന്നു. പത്താം വാർഡ് അംഗം സി.പി.എമ്മിലെ സന്തോഷാണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കാൻ പാർട്ടിയോട് സന്തോഷ് അനുമതി ചോദിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് ഭരിക്കുന്ന ഏറത്ത് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് സന്തോഷ് പ്രതിനിധാനം ചെയ്യുന്ന മഹർഷിക്കാവ് വാർഡിലെ കന്നിമല, കൂനംപാലവിള, മുളപ്പന്റയ്യത്ത് ഭാഗം, പൊട്ടൻവിള, നെടിയയ്യത്ത് പടിപ്രദേശങ്ങൾ. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുകയാണ്. ഫെബ്രുവരി മുതൽ ഇവിടെ കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു. ഇതോടെ ജനം കുടിവെള്ളത്തിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഇദ്ദേഹം രാജിക്ക് ഒരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.