പോ​ക്കു​വ​ര​വ് ചെ​യ്തു​കി​ട്ടാ​ത്ത സ്വ​ന്തം വ​സ്തു​വി​ല്‍ ര​മാ​ദേ​വി

രമാദേവിക്ക്​ വീട്​ നഷ്​ടപ്പെട്ടാൽ ആരാകും ഉത്തരവാദി...?

അ​ടൂ​ര്‍: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍ഡി​ല്‍ പൂ​ത​ങ്ക​ര വെ​ട്ടി​പ്പു​റ​ത്ത് ര​മാ​ദേ​വി​യു​ടെ ദു​രി​ത​പ​ര്‍വം തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​വ​ര്‍ഷ​മാ​കു​ന്നു. ആ​റ​ര സെൻറ് ഭൂ​മി സ്വ​ന്ത​മാ​യി​ട്ടും വീ​ടു​വെ​ക്കാ​ന്‍ ക​ഴി​യാ​തെ ഉ​ഴ​ലു​ക​യാ​ണ​വ​ർ. ഭ​ർ​ത്താ​വ് കൃ​ഷ്ണ​പി​ള്ള ഹൃ​ദ്രോ​ഗി​യാ​ണ്.

സ്ഥ​ലം പോ​ക്കു​വ​ര​വ് ചെ​യ്ത് കി​ട്ടാ​ത്ത​തി​നാ​ല്‍ ര​മാ​ദേ​വി​ക്ക് ലൈ​ഫ് മി​ഷ​നി​ല്‍ അ​നു​വ​ദി​ച്ച വീ​ട് ന​ഷ്​​ട​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ര​മാ​ദേ​വി​യു​ടെ പി​താ​വ് ഗോ​പാ​ല​ന്‍ നാ​യ​രി​ല്‍നി​ന്ന്​ ല​ഭി​ച്ച വ​സ്തു പോ​ക്കു​വ​ര​വി​ന് ഏ​നാ​ദി​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫി​സ​റെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ടൂ​ര്‍ താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ അ​പേ​ക്ഷ ന​ല്‍കാ​ന്‍ നി​ർ​ദേ​ശി​ച്ചു. താ​ലൂ​ക്ക് ഹെ​ഡ് സ​ർ​വേ​യ​ര്‍ 2020 ജ​നു​വ​രി 31നും 2020 ​ഫെ​ബ്രു​വ​രി 21നും ​റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു.

സ​ര്‍വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍േ​ദ​ശ പ്ര​കാ​രം അ​തി​രു​ക​ള്‍ തി​രി​ച്ച് ക​ല്ലി​ട്ട് ത​ര്‍ക്ക​മി​ല്ലാ​ത്ത ഭൂ​മി​യാ​ണെ​ന്ന് അ​റി​യി​ച്ചു. 2021 ജ​നു​വ​രി അ​ഞ്ചി​ന് 'മാ​ധ്യ​മം' വാ​ര്‍ത്ത​യെ​ത്തു​ട​ര്‍ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ അ​ന​ന്ത​ര ന​ട​പ​ടി​ക​ള്‍ക്ക് ന​ല്‍കി​യെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ​യും പ​രി​ഹാ​ര​മാ​യി​ല്ല.

റീ​സ​ര്‍വേ മാ​പ്പി​ല്‍ ഇ​വി​ടെ ഭൂ​മി ഇ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബ്ലോ​ക്ക് 25 റീ​സ​ര്‍വേ 202/37ലെ ​ഈ വ​സ്തു​വി​ന് 1978 വ​രെ ഗോ​പാ​ല​ന്‍ നാ​യ​ര്‍ ക​രം അ​ട​ച്ചി​ട്ടു​ണ്ട്.

ര​മാ​ദേ​വി​യു​ടെ പ​ത്തു​സെൻറ് സ്ഥ​ല​വും വീ​ടും മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ക​ട​ബാ​ധ്യ​ത തീ​ര്‍ക്കാ​ന്‍ വി​റ്റി​രു​ന്നു. സ​മീ​പം സ​ഹോ​ദ​ര​െൻറ വീ​ട്ടി​ലാ​ണ് ര​മാ​ദേ​വി​യും (53) ഭ​ര്‍ത്താ​വ് കൃ​ഷ്ണ​പി​ള്ള​യും (58) താ​മ​സി​ക്കു​ന്ന​ത്. ര​മാ​ദേ​വി തൊ​ഴി​ലു​റ​പ്പി​നു പോ​യാ​ണ് വീ​ട്​ പു​ല​ര്‍ത്തു​ന്ന​ത്. മ​ക​ന്​ കാ​ര്യ​മാ​യ ജോ​ലി​യൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല.

Tags:    
News Summary - Who is responsible if Ramadevi loses her house?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.