റാന്നി: അങ്ങനെ അരിക്കൊമ്പൻ വെച്ചൂച്ചിറയിലെത്തി കുട്ടികളുടെ താരമായി. വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ് എൽ.പി സ്കൂളിലാണ് ‘അരിക്കൊമ്പൻ’ എന്ന പേര് നൽകിയ റോബോട്ടിക് ആന കുട്ടികളെ വിദ്യാലയ പ്രവേശനോത്സവത്തിൽ വരവേൽക്കാനെത്തിയത്.
കുട്ടികളെ വരവേറ്റും സല്യൂട്ട് നൽകിയും സൗഹൃദ ഭാവത്തിൽ നിൽക്കുന്ന അരിക്കൊമ്പനെ കണ്ടപ്പോൾ കുരുന്നുകൾക്ക് അത്ഭുതം. ആനയെ തൊട്ടും തലോടിയും കിന്നാരം പറഞ്ഞും കുരുന്നുകൾ സൗഹൃദം പങ്കുവെച്ചു. അന്യഗ്രഹ ജീവികൾ, പറക്കും തളികകൾ, സ്പേസ് ഷിപ്പുകൾ, ആകാശ ഗോളങ്ങൾ. പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ് ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ. സോജി വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ എസ്. രമാദേവി, ടി.കെ. രാജൻ, ഷാജി കൈപ്പുഴ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോ, ഫാ. ബൈജു ഈപ്പൻ, ജോജി തോമസ് വർക്കി, പി.ടി. മാത്യു, സാം സി മാത്യു, എം.ജെ. ബിബിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.