പത്തനംതിട്ട: അയിരൂർ പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ഈമാസം 31ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 23 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുക്കും. വർഷങ്ങളായി ജലോത്സവത്തിൽ പങ്കെടുക്കാത്ത മല്ലപ്പുഴശ്ശേരിയും പുതുതായി പണിത കാട്ടൂർ വള്ളവും ഈ വർഷം പങ്കെടുക്കും.
ആറന്മുള കഴിഞ്ഞാൽ പ്രദേശത്തെ ഏറ്റവും വലിയ ജലമേളയാണ് പുതിയകാവ് മാനവ മൈത്രി ചതയ ജലോത്സവം. രാവിലെ 10 മുതൽ വള്ളപ്പാട്ട് മത്സരവും അത്തപ്പൂവിടൽ മത്സരവും പുതിയകാവ് ക്ഷേത്രത്തിൽ നടക്കും. ഉച്ചക്ക് രണ്ടിന് മന്ത്രി വീണ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എം.പി ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകി സ്വീകരിക്കൽ, മാനവമൈത്രി സന്ദേശം, പള്ളിയോടങ്ങൾക്ക് ട്രോഫി, ഗ്രാന്റ് വിതരണം, വഞ്ചിപ്പാട്ട്, അത്തപ്പൂക്കള മത്സര വിജയികൾക്ക് സമ്മാനവിതരണം എന്നിവയും നടക്കും.
വാർത്തസമ്മേളനത്തിൽ അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, പബ്ലിസിറ്റി ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രദീപ് അയിരൂർ, കെ.ടി. സുബിൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.