പത്തനംതിട്ട: ബാങ്കിൽ തിരിമറി നടത്തി ജീവനക്കാരൻ ലക്ഷങ്ങളുമായി മുങ്ങിയെന്ന് പരാതി. വിവിധ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയെടുത്തതായാണ് സൂചന. അബാൻ ജങ്ഷനിെല കാനറ ബാങ്ക് ശാഖയിലാണ് സംഭവം. പ്രതിയായ ജീവനക്കാരൻ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് (36) ഒളിവിലാണ്. ഇയാൾ വിമുക്തഭടനാണ്.
തുമ്പമൺ ബ്രാഞ്ചിലെ ഒരുജീവനക്കാരെൻറ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം രൂപ പിൻവലിച്ചതായി അറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. തുക പിൻവലിച്ച് തെൻറ അക്കൗണ്ട് ക്ലോസ് ചെയ്തതായി മനസ്സിലാക്കിയ തുമ്പമൺ സ്വദേശി മാനേജറെ വിളിച്ച് കാര്യം തിരക്കിയപ്പോൾ വിജീഷ് ഈ തുക അക്കൗണ്ടിലേക്ക് ഇട്ട് പരാതി ഇല്ലാതാക്കാൻ ശ്രമം നടത്തി.
തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ നിരവധി പേരുടെ നിക്ഷേപ തുക ഇയാൾ മാറ്റിയെടുത്തതായി കണ്ടെത്തി. അടുത്ത ബന്ധുക്കളുടെയും ഭാര്യയുടെയും പേരിലേക്കാണ് തുക മാറ്റിയത്. ബാങ്കിലെ പാസ്വേർഡ് മനസ്സിലാക്കിയാണ് തിരിമറി നടത്തിയത്. ബാങ്ക് അധികൃതർ കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയെത്തുടർന്ന് പൊലീസും അന്വേഷണം ആരംഭിച്ചു. നേരേത്ത സിൻഡിക്കേറ്റ് ബാങ്കിെൻറ ശാഖയായിരുന്നു ഇത്. പിന്നീട് കാനറ ബാങ്കിൽ ലയിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.