ഒരു കോടിയുടെ ക്രമക്കേട്; മലയാലപ്പുഴ സഹകരണ ബാങ്ക്​ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

പ​ത്ത​നം​തി​ട്ട: വ​ര്‍ഷ​ങ്ങ​ളാ​യി എ​ല്‍.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന മ​ല​യാ​ല​പ്പു​ഴ സ​ര്‍വി​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ട്. ഒ​രു കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ് ഓ​ഡി​റ്റി​ങ്ങി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വി​ര​മി​ക്കു​ന്ന സെ​ക്ര​ട്ട​റി​യെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു.

മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ഷാ​ജി​യെ​യാ​ണ് സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി വി​ര​മി​ക്കു​ന്ന​തോ​ടെ സം​ഘ​ത്തി​ന് വ​രു​ന്ന സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ല്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍കൂ​ടി പ​ങ്കാ​ളി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് ക​ണ്ടാ​ണ് തി​ര​ക്കി​ട്ട് ഓ​ഡി​റ്റി​ങ് ന​ട​ത്തി സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ഹ​സ്യ​മാ​ക്കി​വെ​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു വി​ട്ട​തോ​ടെ വീ​ണ്ടും സി.​പി.​എം നേ​തൃ​ത്വം വെ​ട്ടി​ലാ​യി.

ക്ര​മ​ര​ഹി​ത​മാ​യും വ​ഴി​വി​ട്ടും ന​ല്‍കി​യ വാ​യ്പ​യാ​ണ് ബാ​ങ്കി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. പ​ല​പ്പോ​ഴാ​യി ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ള്‍ ഭ​ര​ണ​സ​മി​തി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​ലു​ള്ള​ത് സി.​പി.​എ​മ്മി​ന്റെ​യും സി.​പി.​ഐ​യു​ടെ​യും പ്ര​തി​നി​ധി​ക​ളാ​ണ്.

സി.​ഐ.​ടി.​യു നേ​താ​വ് ജ​യ​പ്ര​കാ​ശാ​ണ് നി​ല​വി​ലെ ബാ​ങ്ക് പ്ര​സി​ഡ​ന്റ്. സ്ഥി​ര നി​ക്ഷേ​പ​ത്തി​ല്‍നി​ന്നും അ​ല്ലാ​തെ​യും വ​ഴി​വി​ട്ടു​വാ​യ്പ ന​ല്‍കി​യ​താ​യി ഗ്രൂ​പ് ഓ​ഡി​റ്റി​ങ്ങി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട് എ​ന്നാ​ണ് വി​വ​രം. 70 ല​ക്ഷ​ത്തി​ന്റെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും ഒ​രു കോ​ടി​യോ​ളം വ​രു​മെ​ന്ന് സം​ഘ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്നു. ക​മ്പ്യൂ​ട്ട​ര്‍ സോ​ഫ്റ്റ്​​വെ​യ​റി​ല്‍ തി​രു​ത്ത​ലും തി​രി​മ​റി​യും ന​ട​ത്തി​യി​ട്ടു​ണ്ട്.

വാ​യ്പ കൊ​ടു​ത്ത​ത് ആ​ര്‍ക്കാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ പോ​ലും അ​വ്യ​ക്ത​ത​യു​ണ്ട്. പാ​ര്‍ട്ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ ഷാ​ജി വ​ര്‍ഷ​ങ്ങ​ളാ​യി ബാ​ങ്കി​ന്റെ സെ​ക്ര​ട്ട​റി​യാ​ണ്. നി​ര​വ​ധി വ​ര്‍ഷ​ങ്ങ​ളാ​യി എ​ല്‍.​ഡി.​എ​ഫ് മു​ന്ന​ണി​യാ​ണ് ബാ​ങ്ക് ഭ​രി​ക്കു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത് ബാ​ങ്കി​ന്റെ പേ​രി​ല്‍ തു​ട​ങ്ങി​യ സ​മ​ത സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഭീ​മ​മാ​യ ന​ഷ്ട​ത്തെ തു​ട​ര്‍ന്ന് അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്നു.

നി​ക്ഷേ​പ​ത്തു​ക, ദി​ന ചി​ട്ടി​യി​ല്‍നി​ന്നു​ള്ള വ​രു​മാ​നം എ​ന്നി​വ എ​ടു​ത്ത് ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ളം കൊ​ടു​ക്കേ​ണ്ട നി​ല​യി​ലേ​ക്ക് വ​ന്ന​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത് എ​ന്നാ​ണ് സൂ​ച​ന. നി​ൽ​ക്ക​ള്ളി​യി​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് പാ​ര്‍ട്ടി​യും ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡും സെ​ക്ര​ട്ട​റി​യെ കൈ​യൊ​ഴി​ഞ്ഞ​ത്.

സെ​ക്ര​ട്ട​റി​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി മാ​ധ്യ​മ​ങ്ങ​ള്‍ക്ക് ചോ​രാ​തി​രി​ക്കാ​ന്‍ സി.​പി.​എം ജി​ല്ല നേ​തൃ​ത്വം ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​തു​കാ​ര​ണം സ​ഹ​ക​ര​ണ സം​ഘം ഉ​ദ്യോ​ഗ​സ്ഥ​ര്‍പോ​ലും പ്ര​തി​ക​രി​ക്കാ​ന്‍ മ​ടി​ക്കു​ക​യാ​ണ്.

സെ​ക്ര​ട്ട​റി​യെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തു​വെ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നും തു​ട​ര്‍ന​ട​പ​ടി എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് കോ​ന്നി സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ര്‍ പ​റ​യു​ന്ന​ത്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ബാ​ങ്കി​ന്റെ നി​ല​നി​ല്‍പ്പു​ത​ന്നെ ഭീ​ഷ​ണി​യി​ലാ​ണ് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ജി​ല്ല​യി​ല്‍ സി.​പി.​എം ഭ​രി​ക്കു​ന്ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ഒ​ന്നൊ​ഴി​യാ​തെ ത​ക​ര്‍ച്ച​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ര​സ്പ​രം ക​ള്ള​വോ​ട്ട്​ ആ​രോ​പ​ണം യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും പ​ര​സ്​​പ​രം ആ​രോ​പി​ക്കു​ന്ന​ത്. 

കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്​ ​ ഇ​ന്ന്

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന ഒ​രു കോ​ടി​യു​ടെ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ദി​ലീ​പ്കു​മാ​ർ പൊ​തീ​പ്പാ​ട് എ​ന്നി​വ​ർ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സി.​പി.​എം നേ​താ​വും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ സ​സ്പെ​ൻ​ഡ്​ ചെ​യ്യു​ക​യും അ​ത് മൂ​ടി​വെ​ക്കു​ക​യും ചെ​യ്ത ഭ​ര​ണ സ​മി​തി​യും ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ക​ളാ​ണെ​ന്നും ഇ​ത് ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​വും വി​ശ്വാ​സ​യോ​ഗ്യ​വു​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ മ​റ്റ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന​തു​പോ​ലെ സി.​പി.​എം നേ​താ​ക്ക​ൾ ന​ട​ത്തി​യ ആ​സൂ​ത്രി​ത​മാ​യ ത​ട്ടി​പ്പ് മൂ​ലം മാ​സ​ങ്ങ​ളാ​യി നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ബു​ധ​നാ​​ഴ്ച മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മ​ല​യാ​ല​പ്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ 10ന്​ ​അ​മ്പ​ലം ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ഡി.​സി.​സി പ്ര​സി​ഡ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - Bank Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.