പത്തനംതിട്ട: കോൺഗ്രസിെൻറ ജില്ല പ്രസിഡൻറുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനംതിട്ട ഡി.സി.സി ഓഫിസിന് മുമ്പിൽ കരിെങ്കാടി കെട്ടിയ സംഭവത്തിൽ അന്വേഷണവുമായി നേതൃത്വം. ജില്ല െപാലീസ് മേധാവിക്ക് പരാതി നൽകിയതുകൂടാതെയാണ് സംഭവം അന്വേഷിക്കാൻ ഡി.സി.സി മൂന്നംഗ കമീഷനെയും വെച്ചത്.
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍ ചെയര്‍മാനായും അഡ്വ. സതീഷ് ചാത്തങ്കേരി, ഏഴംകുളം അജു എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമീഷനെ ചുമതലപ്പെടുത്തിയതായി ജില്ല പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
കൊടിമരത്തിലെ പതാക താഴ്ത്തി കറുത്ത കൊടി ഉയര്‍ത്തുകയും പതാക, കൊടിമരം എന്നിവ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും മുതിര്‍ന്ന നേതാക്കളെ അവഹേളിച്ച് പോസ്റ്റര്‍ ഓഫിസിെൻറ ചുമരുകളില്‍ പതിപ്പിക്കുകയും ചെയ്തു.
കൂടാതെ ജില്ലയിലെ മുതിർന്ന നേതാവ് കെ. ശിവദാസൻ നായർ ചാനൽ ചർച്ചയിൽ പെങ്കടുത്ത് പ്രസിഡൻറുമാരെ തീരുമാനിച്ച രീതിയെ പരസ്യമായി േചാദ്യം ചെയ്യുകയും ചെയ്തു. തൊട്ടു പിന്നാലെ ശിവദാസൻനായർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായി. പിന്നീട് അദ്ദേഹത്തോട് പാർട്ടി വിശദീകരണം ചോദിച്ചു. ശിവദാസൻനായർ നൽകിയ മറുപടി കണക്കിലെടുത്ത് നടപടി പിൻവലിക്കുമെന്നാണ് അറിയുന്നത്.
അച്ചടക്കമില്ലെങ്കിൽ പാർട്ടിക്ക് ഇനി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് പുതിയ സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് അണികൾക്ക് വ്യക്തമായ സന്ദേശം നൽകാൻ കൂടി ലക്ഷ്യമിട്ടാണ് സി.പി.എം മാത്രൃകയിൽ പാർട്ടി അന്വേഷണ കമീഷെന നിയോഗിച്ചത്. പുതിയ ഡി.സി.സി പ്രസിഡൻറിന് സ്വീകരണം നൽകാൻ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.