കനറാ ബാങ്ക് തട്ടിപ്പുകേസ്​ സി.ബി.ഐക്ക്​ കൈമാറും

പ​ത്ത​നം​തി​ട്ട: ക​ന​റാ ബാ​ങ്ക് പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ൽ​നി​ന്ന് ജീ​വ​ന​ക്കാ​ര​ൻ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് കൈ​മാ​റും. സെ​ൻ​ട്ര​ൽ വി​ജി​ല​ൻ​സ് ക​മീ​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക്രൈം​ബാ​ഞ്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ശി​പാ​ർ​ശ ന​ൽ​കി. നി​ല​വി​ൽ തി​രു​വ​ല്ല ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്, പ്ര​തി​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര​ൻ, മൂ​ന്നു ​കോ​ടി​യു​ലേ​റെ​യു​ള്ള ത​ട്ടി​പ്പ് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ക്രൈം​ബ്രാ​ഞ്ച് ശി​പാ​ർ​ശ. പ്ര​തി വി​ജീ​ഷ് വ​ർ​ഗീ​സ് നി​ക്ഷേ​പ​ക​രു​ടെ എ​ട്ട​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങു​ക​യാ​യി​രു​ന്നു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളാ​യി​രു​ന്നു ഏ​റെ​യും. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ, ബാ​ങ്കി​ലെ ക​മ്പ്യൂ​ട്ട​ർ പാ​സ്​​വേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും ഭാ​ര്യ​യു​ടെ​യും ഭാ​ര്യാ​പി​താ​വി​െൻറ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും മാ​റ്റി​യ​ത്.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ദ്യം പ​ത്ത​നം​തി​ട്ട സി.​െ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Canara Bank fraud case to be handed over to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.