അപകടത്തിൽ മരിച്ച ബ്ലെസി ചാണ്ടി, ഫെബ ചാണ്ടി, അപകടത്തിൽ പെട്ട കാർ

തിരുവല്ലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് പിതാവും രണ്ട് മക്കളും മരിച്ചു

പത്തനംതിട്ട: തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്ത് സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു , മക്കളായ ഫേബാ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് മരിച്ചത്.


രാവിലെ എട്ട് മണിയോടെ വെന്നിക്കുളം കല്ലുപാലത്തിൽ വച്ച് നിയന്ത്രണം തെറ്റിയ കാർ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അറ്റിലേക്ക് മറിഞ്ഞ കാർ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്

Tags:    
News Summary - car fell into a stream in Thiruvalla; Three members of a family died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.