പത്തനംതിട്ട: ശിശുദിനത്തോടനുബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതി നവംബര്‍ 14ന് പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന ശിശുദിനറാലിയും പൊതുസമ്മേളനവും നയിക്കുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു.
പ്രധാനമന്ത്രിയായി നെഹ്സിന കെ. നദീര്‍ (നാലാം ക്ലാസ്, പഴകുളം ഗവ. എല്‍.പി.എസ്), പ്രസിഡന്റായി ശ്രാവണ വി. മനോജ് (ഏഴാം ക്ലാസ്, പന്തളം ഗവ. യു.പി.എസ്), സ്പീക്കറായി അനാമിക ഷിജു (ഏഴാം ക്ലാസ്, റാന്നി മാടമണ്‍, ഗവ. യു.പി എസ്) എന്നിവരെ തെരഞ്ഞെടുത്തു. പൊതുസമ്മേളനത്തിന് ക്രിസ്റ്റിന മറിയം ഷിജു ( നാലാം ക്ലാസ് കൈപ്പുഴ നോര്‍ത്ത് ഗിരിദീപം എല്‍.പി.എസ്) സ്വാഗതവും സന ഫാത്തിമ (ക്ലാസ് രണ്ട് -വരവൂര്‍ ഗവ. യു.പി.എസ്) നന്ദിയും പറയും. വർണോല്‍സവം 2023ലെ എല്‍.പി, യു.പി തലങ്ങളിലെ മലയാളം പ്രസംഗമല്സരങ്ങളിലെ വിജയികളാണ് ഈ കുട്ടി നേതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.