വടശ്ശേരിക്കര: വനംവകുപ്പിെൻറ കസ്റ്റഡിയിൽ മരിച്ച ചിറ്റാറിലെ ഫാം ഉടമ പി.പി. മത്തായിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബത്തിന് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ മടിക്കുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥർ ഒപ്പിട്ടുനൽകാൻ തയാറാകുന്നില്ലെന്ന് കുടുംബത്തിെൻറ അഭിഭാഷകൻ ജോണി കെ.ജോർജ് ആരോപിച്ചു. പോസ്റ്റ്മോർട്ടം നടന്നിട്ട് ഒരുമാസം അടുക്കാറായി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. റിപ്പോർട്ടിനോടൊപ്പം മൃതശരീര വിചാരണ റിപ്പോർട്ടും ലഭ്യമാക്കണം. മത്തായി വനപാലകരുടെ കസ്റ്റഡിയിൽ മരണപ്പെട്ടതിെൻറ അന്വേഷണം സി.ബി.ഐ എറ്റെടുത്തതിനാൽ റീ പോസ്റ്റ്മോർട്ടം ആവശ്യമായി വരും.
കേസിൽ പ്രതികളായ വനപാലകരെ സാക്ഷിയാക്കി കേസ് അട്ടിമറിക്കാൻ പൊലീസിെൻറ ഭാഗത്തുനിന്നും നീക്കമുണ്ടെന്നും ഇത് നിയമപരമായി നേരിടുമെന്നും അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.